ലോസ് ഏഞ്ചൽസിലെ 500 കോടിയുടെ ബംഗ്ലാവ് ഇഷ അംബാനി വിറ്റു; വാങ്ങിയത് ആരാണെന്ന് അറിയുമോ

Date:

Share post:

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയ്ക്ക് ലോസ് ആഞ്ചലസിൽ ഒരു വീടുണ്ടായിരുന്നു. ഇക്കഴിഞ്ഞ ​ദിവസങ്ങളിൽ ആ വീട് അങ്ങ് വിറ്റു. 38000 ചതുരശ്ര അടിയുള്ള ആഡംബര വീട്ടിൽ 12കിടപ്പുമുറികളുണ്ട്. ജിമ്മും സ്പായും സലൂണും ഇൻഡോർ ബാഡ്മിന്റൺ കോർട്ടുമൊക്കെയായി വിവിധ സൗകര്യങ്ങളാണ് ഈ വീട്ടിൽ ഒരുക്കിയത്. ഈ വീട് വിറ്റത് 500 കോടിയ്ക്കാണെന്നാണ് റിപ്പോർട്ട്.

ഈ വീട് വിറ്റതിലും വാർത്തയായത് ആര് വാങ്ങി എന്നറിഞ്ഞപ്പോഴാണ്! ലോക പ്രശസ്ത അമേരിക്കൻ ഗായികയും നർത്തകിയും അഭിനേത്രിയുമൊക്കെയായ ജെന്നിഫർ ലോപസും പങ്കാളി ബെൻ അഫ്ലെക്കുമാണ് ഇഷ അംബാനിയുടെ വീട് വാങ്ങിയത്. ഡ്രൈവ് ബെവർലി ഹിൽസിലെ വാലിങ്ഫോഡിലാണ് ഇഷയും ഭർത്താവ് ആനന്ദ് പിരമലും ലോസ് ആഞ്ചലസിൽ വീട് വാങ്ങിയിരുന്നത്.

റിപ്പോർട്ടുകൾ പ്രകാരം 2022-ൽ ഇഷാ അംബാനി തൻ്റെ ഗർഭകാലം ചിലവഴിച്ചത് ഈ ബംഗ്ലാവിലാണ്. മുകേഷ് അംബാനിയുടെ ഭാര്യയും ഇഷ അംബാനിയുടെ അമ്മയുമായ നിത അംബാനിയും അവരുടെ ഗർഭിണിയായ മകൾക്കൊപ്പം ഇവിടെ താമസിച്ചിരുന്നു. ലോസ് ഏഞ്ചൽസിലെ ബെവർലി ഹിൽസ് ഏരിയയിൽ 5.2 ഏക്കറിൽ പരന്നു കിടക്കുന്നതാണ് അംബാനിമാരുടെ കൂറ്റൻ ബംഗ്ലാവ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...