നോമ്പ് നോറ്റ് പ്രാർത്ഥനയോടെ ചെറിയ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോമമെമ്പാടുമുള്ള വിശ്വാസികൾ. പെരുന്നാളിനോടനുബന്ധിച്ച് ലഭിക്കുന്ന അവധി ആഘോഷിക്കാൻ കാത്തിരിക്കുകയാണ് പ്രവാസികൾ അടക്കമുള്ള ജനത.
ചെറിയ പെരുന്നാളിനോടാനുബന്ധിച്ച് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള അവധികൾ യുഎഇയിലെ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) Eid Al Fitr) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത് പ്രകാരം റമദാൻ 29 തിങ്കളാഴ്ച (ഏപ്രിൽ 8, 2024) മുതൽ ശവ്വാൽ 3 വരെ സ്വകാര്യമേഖലയിലെ എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് മന്ത്രാലയം (MoHRE) അറിയിച്ചു.
അതേസമയം, റമദാൻ 30 പൂർത്തിയാക്കുകയാണെങ്കിൽ സ്വകാര്യമേഖലയ്ക്ക് ( റമദാൻ 29,30 ശവ്വാൽ 1,2,3 ) ഏപ്രിൽ 8 മുതൽ ഏപ്രിൽ 12 വരെ 5 ദിവസത്തെ അവധി ഉണ്ടാകും. എന്നാൽ, റമദാൻ 29 പൂർത്തിയാക്കുകയാണെങ്കിൽ ഏപ്രിൽ 11 വരെ 4 ദിവസത്തെ അവധിയുമാണ് ലഭിക്കുക. ഈദ് ഔദ്യോഗികമായി ആരംഭിക്കുന്ന തീയതി സ്ഥിരീകരിക്കാൻ യുഎഇ ചന്ദ്രദർശന സമിതി യോഗം ചേരുമെന്നാണ് സൂചന. അതേസമയം സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ 8 തിങ്കൾ മുതൽ ഏപ്രിൽ 14 ഞായർ വരെയാണ് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.