ദുബായിലെ റാസൽഖോർ റോഡ് നാലുവരി പാതയാക്കി

Date:

Share post:

റാസൽഖോർ റോഡ് നാലുവരിയായി ഉയർത്താനുള്ള പദ്ധതി പൂർത്തിയാക്കി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). ബു കദ്ര ഇന്റർസെക്ഷൻ മുതൽ അൽ ഖൈൽ റോഡ് ഇന്റർസെക്ഷൻ വരെ ഇരു ദിശകളിലുമായി മൂന്ന് കിലോമീറ്റർ നീളത്തിലാണ് പുതിയ പാത നിർമിച്ചത്.

ദുബായ്-അൽ ഐൻ റോഡിൻ്റെ ദിശയിലുള്ള റാസൽഖോർ റോഡിലെ കലക്ടർ റോഡും ഏപ്രിൽ തുടക്കത്തോടെ ഒന്നിൽ നിന്ന് രണ്ടായി അതോറിറ്റി വികസിപ്പിക്കും. ദുബായുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനുള്ള ആർടിഎയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. ഇതിലൂടെ ഗതാഗതം മെച്ചപ്പെടുത്താനും മണിക്കൂറിൽ 6000 മുതൽ 8000 വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാനും കഴിയും.

കൂടാതെ യാത്രാസമയം 33 ശതമാനം വരെ കുറയ്ക്കുമെന്നും വിലയിരുത്തുന്നു. ഏകദേശം 6,50,000 ആളുകളെ ഉൾക്കൊള്ളുന്ന വലിയ പാർപ്പിട, വ്യവസായ മേഖലയാണ് റാസൽഖോർ. ദുബായ് – അൽ ഐൻ റോഡിന്റെ ബൈപ്പാസ് ലെയ്‌ൻ നവീകരണം അടുത്തയാഴ്ച ആരംഭിക്കാനും ആർ.ടി.എ.ക്ക് പദ്ധതിയുണ്ട്. ഇതുവഴി വാഹനശേഷി മണിക്കൂറിൽ 2000 ആയി ഉയർത്താനും ഗതാഗത ഒഴുക്ക് വർധിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...