ലോകമെങ്ങുമുള്ള 30 ലക്ഷത്തോളം സന്ദർശകരെ ഖത്തറിലേക്ക് ആകർഷിച്ച ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സിബിഷൻ വ്യാഴാഴ്ച സമാപിക്കും. ഒക്ടോബർ രണ്ടിന് ആരംഭിച്ച് ആറു മാസം നീണ്ടു നിന്ന എക്സ്പോയ്ക്കാണ് പ്രൗഢഗംഭീരമായി കൊടിയിറങ്ങുന്നത്.
മധ്യപൂർവേഷ്യയിൽ ആദ്യമായി വിരുന്നെത്തിയ ഹോർട്ടികൾചറൽ എക്സ്പോ സന്ദർശക പങ്കാളിത്തവും പവിലിയനുകളുടെ എണ്ണവും വിഷയ വൈവിധ്യവും കൊണ്ട് പുതു ചരിത്രം രചിച്ചുകൊണ്ടാണ് കൊടിയിറങ്ങുന്നത്. ആറുമാസം കൊണ്ട് ശിൽപശാലകളും പ്രദർശനങ്ങളും സെമിനാർ തുടങ്ങി വൈവിധ്യമാർന്ന ഒരുപിടി പരിപാടികൾക്കും എക്സ്പോ വേദിയായി.