ദുബായ് എമിറേറ്റിലെ മസ്ജിദുകളിലെ ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും ശമ്പളം വര്‍ധിപ്പിക്കും. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മസ്ജിദുകളില്‍ ജോലിചെയ്യുന്നവര്‍ സമൂഹത്തിനായി ചെയ്യുന്ന സേവനങ്ങള്‍ക്കും സംഭാവനകള്‍ക്കുള്ള അംഗീകാരമാണിതെന്ന് ദുബായ് മീഡിയ ഓഫീസ് (ഡിഎംഒ) റിപോര്‍ട്ട് ചെയ്തു.
ദുബായ് എമിറേറ്റിലെ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപാര്‍ട്ട്മെന്റിന് (ഐഎസിഎഡി) കീഴില്‍ പ്രവര്‍ത്തിക്കുന്ന പള്ളികളില്‍ സേവനം ചെയ്യുന്നവര്‍ക്ക് ശമ്പള വര്‍ധനയുടെ ആനുകൂല്യം ലഭിക്കും. മാര്‍ച്ച് 23 ശനിയാഴ്ചയാണ് ദുബായ് കിരീടാവകാശി ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.