‘റമദാൻ ഇൻ ദുബായ്’, ദുബായിലെത്തുന്ന സന്ദർശകർക്ക് പാസ്പോർട്ടുകളിൽ പ്രത്യേക സ്റ്റാമ്പുകളും കോംപ്ലിമെന്ററി സിം കാർഡുകളും 

Date:

Share post:

വിശുദ്ധ റമദാൻ മാസത്തിൽ ദുബായിലെ എയർപോട്ടുകൾ വഴിയും തുറമുഖങ്ങൾ വഴിയും എത്തുന്ന സന്ദർശകർക്ക് പാസ്പോർട്ടുകളിൽ #RamadaninDubai എന്നടയാളപ്പെടുത്തുന്ന പ്രത്യേക സ്റ്റാമ്പുകൾ. കൂടാതെ സന്ദർശകർക്ക് അവരുടെ താമസ സമയത്ത് തടസ്സങ്ങളില്ലാത്ത ആശയവിനിമയം ഉറപ്പാക്കുന്നതിന് വേണ്ടി ഡു ടെലികോമുമായി സഹകരിച്ച് കോംപ്ലിമെന്ററി സിം കാർഡുകളും ഇപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിതരണം ചെയ്യുന്നുണ്ടെന്ന് ദുബായിലെ ജനറൽ ഡയറക്ട‌റേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) അറിയിച്ചു.

മാത്രമല്ല, സന്ദർശകർക്ക് ഒരു QR കോഡും ഇതിനോടൊപ്പം ലഭിക്കുന്നുണ്ട്. ഈ QR കോഡിലൂടെ ബ്രാൻഡ് ദുബായുടെ #DubaiDestinations ഗൈഡ് ‘റമദാൻ ഇവന്റുകൾ ഇൻ ദുബായ് ‘ എന്ന തലക്കെട്ടിൽ ആക്സസ് ചെയ്യാൻ സാധിക്കും. #RamadanInDubai ക്യാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ സംരംഭങ്ങൾ ആരംഭിച്ചത്.

ബ്രാൻഡ് ദുബായ് നടപ്പിലാക്കുന്ന ക്യാമ്പെയ്ൻ നഗരത്തിലുടനീളമുള്ള ആളുകളിലേക്ക് റമദാൻ ആഘോഷങ്ങളുടെ പ്രകമ്പനവും സന്തോഷവും എത്തിക്കുന്നതിന് വേണ്ടി ദുബായിലെ 20-ലധികം സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. അതേസമയം #RamadanInDubai ക്യാമ്പെയ്‌നിന്റെ ഭാഗമായി സന്ദർശകർക്ക് അവിസ്മ്‌മരണീയമായ അനുഭവങ്ങൾ സൃഷ്‌ടിക്കുന്നതിനുള്ള ജിഡിആർഎഫ്എയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭങ്ങൾ ആരംഭിക്കുന്നതെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...