കുവൈത്തിലെ ജനസംഖ്യ ദിനംപ്രതി കുതിച്ചുയരുകയാണ്. നിലവിൽ 4.86 ദശലക്ഷമാണ് രാജ്യത്തെ മൊത്തം ജനസംഖ്യ. ഇതിൽ ഭൂരിഭാഗവും പ്രവാസികളാണ് എന്നതാണ് എടുത്തുപറയേണ്ടത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 2.6 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം ജനസംഖ്യയിൽ 15,46,000 കുവൈത്തികളും 33,13,000 വിദേശികളുമാണ്. 31.82 ശതമാനം സ്വദേശികളും 68.18 ശതമാനം പ്രവാസികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം. ഒരു വർഷത്തിനുള്ളിൽ 94,000 പ്രവാസികളാണ് കുവൈത്തിലെത്തിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കൂടാതെ രാജ്യത്തെ കുവൈത്തി സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ വർധിച്ചിരിക്കുകയാണ്. 7,58,900 സ്വദേശി പുരുഷന്മാരും 7,87,300 സ്ത്രീകളാണ് നിലവിൽ കുവൈത്തിലുള്ളത്.