മികച്ച പ്രകടനം കാഴ്ചവെച്ച ടാക്സി ഡ്രൈവർമാർക്ക് ടാക്സി സെക്ടർ എക്സലൻസ് പുരസ്കാരം നൽകി ആദരിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.)
പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ്റോസിയാൻ, ടാക്സി എക്സലൻസ് അവാർഡിന് മേൽനോട്ടം വഹിക്കുന്ന ടീമിൻ്റെ തലവനായ ഡ്രൈവേഴ്സ് അഫയേഴ്സ് ഡയറക്ടർ നബീൽ യൂസഫ് അൽ അലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ടാക്സി ഫ്രാഞ്ചൈസി കമ്പനികളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. മാതൃകാപരമായ രീതിയിൽ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയ ഡ്രൈവർമാർക്ക് ‘ഐഡിയൽ ഡ്രൈവർ’ ബഹുമതിയും നൽകി.
പരാതികൾ, ഗതാഗത നിയമലംഘനങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അർഹരായവരെ തിരഞ്ഞെടുത്തത്. ഗതാഗതസുരക്ഷയും ഉപഭോക്തൃ സംതൃപ്തിയും വർധിപ്പിക്കാനും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും ഡ്രൈവർമാർക്ക് പ്രോത്സാഹനം നൽകുന്നതിനാണ് അവരെ ആദരിക്കുന്നത്.