ബാ​ഗിൽ പാമ്പും കുരങ്ങിൻ്റെ കയ്യുമായി ഒരാൾ ദുബായ് വിമാനത്താവളത്തിൽ പിടിയിൽ

Date:

Share post:

ബാ​ഗിൽ വിചിത്രമായ വസ്തുക്കളും ജീവികളുമായി ഒരാൾ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. ജീവനുള്ള പാമ്പ്, കുരങ്ങിൻ്റെ കൈ, ചത്ത പക്ഷി, പരുത്തിയിൽ പൊതിഞ്ഞ മുട്ടകൾ, മന്ത്രങ്ങൾ, താലിമാലകൾ, പേപ്പർ ക്ലിപ്പിംഗുകൾ തുടങ്ങിയ വസ്തുക്കളുമായാണ് ഒരു യാത്രക്കാരൻ അധികൃതരുടെ പിടിയിലായത്.

ദുബായ് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ചില സംശയങ്ങളേത്തുടർന്ന് യാത്രക്കാരന്റെ ല​ഗേജ് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ബോക്സിനുള്ളിൽ പൊതിഞ്ഞ നിലയിൽ ഇവ കണ്ടെത്തിയത്. മന്ത്രവാദത്തിന് ഉപയോഗിക്കാനാകാം ഈ വസ്തുക്കൾ കടത്താൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കണ്ടെത്തിയ വസ്തുക്കൾ കൂടുതൽ പരിശോധനകൾക്കായി ദുബായിലെ ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പിന് കൈമാറിയിട്ടുണ്ട്. വിവിധ മാർ​ഗങ്ങളിൽ യാത്രക്കാൻ നിരോധിത വസ്തുക്കൾ കടത്താൻ ശ്രമിക്കുന്നതിനാൽ അതിനൂതന മർഗങ്ങൾ ഉപയോഗിച്ച് പരിശോധന ശക്തമാക്കുകയാണ് അധികൃതർ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...