വിശുദ്ധ റമദാൻ മാസത്തിൽ ഷാർജ മ്യൂസിയത്തിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ച് ഷാർജ മ്യൂസിയം അതോറിറ്റി (എസ്എംഎ). വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും സന്ദർശകരെ സ്വാഗതം ചെയ്യുന്ന രണ്ട് വിസിറ്റിംഗ് സ്ലോട്ടുകളിലായാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. അതേസമയം റമദാനിലെ അവസാന പത്ത് പകൽ സമയം അടച്ചുകൊണ്ട് സായാഹ്ന സമയം ക്രമീകരിക്കും. അതേസമയം ഈദ് അൽ ഫിത്തർ ഒരുക്കങ്ങൾ പ്രമാണിച്ച് റമദാനിലെ 29, 30 തീയതികളിൽ മ്യൂസിയം അടച്ചിടും.
ഷാർജയിലും പ്രദേശത്തും സാംസ്കാരിക പ്രാധാന്യമുള്ള ഒരു നാഴികക്കല്ല് എന്ന നിലയിൽ പ്രസിദ്ധമായ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷൻ അതിൻ്റെ വാസ്തുവിദ്യയാൽ വേറിട്ടുനിൽക്കുന്നു, പരമ്പരാഗത അറബ്-ഇസ്ലാമിക് ഡിസൈനുകളിലാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്.
1987-ൽ ഒരു വിപണനകേന്ദ്രമായി ആരംഭിച്ച ഇതിൻ്റെ നിർമ്മാണം 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ്, ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്.