ഓസ്‌കറിൽ തിളങ്ങി ഓപ്പൺഹൈമർ; കിലിയൻ മർഫി നടൻ, എമ്മ സ്റ്റോൺ നടി

Date:

Share post:

ഓസ്‌കർ പുരസ്‌കാരത്തിൽ നേട്ടം കൊയ്ത് ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ. മികച്ച നടനും സംവിധായകനും അടക്കം ഏഴ് പുരസ്‌കാരങ്ങളാണ് ഓപ്പൺഹൈമർ നേടിയത്.മികച്ച നടനുള്ള പുരസ്‌കാരം കിലിയൻ മർഫിയും മികച്ച സംവിധായകനുളള പുരസ്‌കാരം ക്രിസ്റ്റഫർ നോളനും സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് എമ്മ സ്റ്റോൺ അർഹയായി. പുവർ തിങ്ങ്സിലെ മികവാണ് പുരസ്‌കാര നേട്ടത്തിലെത്തിച്ചത്.

റോബർട്ട് ബ്രൌണി ജൂനിയർ മികച്ച സഹനടൻ. ഓപ്പൺഹൈമർ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. സഹനടി ഡാവിൻ ജോയ് റാൻഡോൾഫ്, (ദ ഹോൾഡോവർസ്).ആനിമേറ്റഡ് ഷോർട്ട് ഫിലിം – ‘വാർ ഈസ് ഓവർ’, ആനിമേറ്റഡ് ഫിലിം- ‘ദ ബോയ് ആന്റ് ഹെറോൺ’ഒറിജിനൽ സ്‌ക്രീൻപ്ലേ- ‘അനാട്ടമി ഓഫ് എ ഫാൾ,’ ജസ്റ്റിൻ ട്രയറ്റ് (ആർതർ ഹരാരി), അഡാപ്റ്റഡ് സ്‌ക്രീൻപ്ലേ- അമേരിക്കൻ ഫിക്ഷൻ(കോർഡ് ജെഫേഴ്‌സൺ) എന്നിവയും പുരസ്‌കാരത്തിന് അർഹമായി. ജിമ്മി കമ്മൽ ആയിരുന്നു ഡോൾബി തീയറ്ററിൽ നടന്ന ചടങ്ങിൻറെ അവതാരകൻ.

മറ്റ് പുരസ്‌കാരങ്ങൾ

മികച്ച ഒറിജിനൽ സ്‌കോർ- ഓപ്പൺഹൈമർ
മികച്ച ഒറിജിനൽ സോങ്- ബാർബി
മികച്ച വിദേശ ഭാഷ ചിത്രം- ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ)
മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം- 20 ഡേയ്സ് ഇൻ മരിയോപോൾ (യുക്രൈയ്ൻ)
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം- ദ ലസ്റ്റ് റിപെയർ ഷോപ്പ്
മികച്ച എഡിറ്റർ- ജെന്നിഫർ ലേം (ഓപ്പൺഹൈമർ)
മികച്ച വിഷ്വൽ എഫക്‌ട്- ഗോഡ്സില്ല മൈനസ് വൺ (തകാശി യമാസാക്കി)
മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം വാർ ഈസ് ഓവർമികച്ച കോസ്റ്റ്യൂം ഡിസൈൻ പുവർ തിങ്‌സ് (ഹോളി വാഡിങ്ടൺ)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ- പുവർ തിങ്ങ്സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)
മികച്ച ഹെയർസ്റ്റെലിങ്- പുവർ തിങ്ങ്സ് (നദിയ സ്റ്റേസി, മാർക് കോളിയർ)

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....