നയൻതാരയും വി​ഗ്നേഷും വേർപിരിഞ്ഞോ? പോസ്റ്റിന് പിന്നിലെ യാഥാർത്ഥ്യം ഇതാണ്

Date:

Share post:

സെലിബ്രിറ്റികളുടെ വിവാഹവും വിവാഹ മോചനവും സാമൂഹ്യമാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെടാറുള്ള വിഷയങ്ങളാണ്. ഇപ്പോൾ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ഉയരുന്ന ചോ​ദ്യമാണ് നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹ മോചിതരായോ എന്നത്. അതിന് കാരണം നയൻതാരയുടെ ഒരു ഇൻസ്റ്റ​ഗ്രാം സ്റ്റോറിയും പിന്നാലെ വി​ഗ്നേഷിനെ അൺഫോളോ ചെയ്തതുമാണ്. യാഥാർത്ഥത്തിൽ എന്താണ് സംഭവമെന്ന് നോക്കാം.

‘കരഞ്ഞുകൊണ്ടാണെങ്കിലും അവള്‍ പറയും, അത് നേടിയെടുത്തു എന്ന്’ എന്ന് കുറിച്ചുകൊണ്ട് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് നയന്‍താര വിഘ്‌നേശ് ശിവനെ അണ്‍ഫോളോ ചെയ്തത്. അതോടെ ഇരുവരുടെയും വിവാഹമോചന വാര്‍ത്തകള്‍ കാട്ടുതീ പോലെ കത്തിപ്പടര്‍ന്നു. തൊട്ടു പിന്നാലെ നയന്‍താരയുടെ പുതിയ ബിസിനസിനെക്കുറിച്ച് പോസ്റ്റിട്ടുകൊണ്ട് വി​ഗ്നേഷ് രം​ഗത്തെത്തി. അതിന് ശേഷം നയന്‍താര വീണ്ടും വിക്കിയെ ഫോളോ ചെയ്യുകയും ഒരുമിച്ചുള്ള റൊമാന്റിക് വീഡിയോകള്‍ പങ്കുവയ്ക്കുകയും ചെയ്തു.

ഇതോടെ സാങ്കേതിക കാരണങ്ങളാലാകും വിക്കി അണ്‍ഫോളോ ആയതെന്ന് കരുതി ആരാധകർ ആശ്വസിച്ചിരുന്നപ്പോൾ നയൻസിന്റെ അടുത്ത സ്റ്റോറിയെത്തി. ‘ഹ്ം.. എനിക്ക് നഷ്ടമായി’ എന്ന് മാത്രമായിരുന്നു ആ സ്റ്റോറി. ഇതോടെ വീണ്ടും ചർച്ചകൾ ചൂടുപിടിച്ചു. എന്നാൽ ആ ചർച്ചകൾക്കും അധികം ആയുസ് ഇല്ലായിരുന്നു. ‘നാളുകള്‍ക്ക് ശേഷം എന്റെ ബോയ്‌സിനൊപ്പം ഒരു യാത്ര’ എന്ന ക്യാപ്ഷനോടെ കുടുംബത്തോടൊപ്പം ഒരു ലക്ഷ്വറി യാത്ര ചെയ്യുന്നതിന്റെ ചിത്രം നയൻസ് പങ്കിട്ടതോടെ ആരാധകർ ഒന്നും മനസിലാകാത്ത അവസ്ഥയിലായി എന്ന് വേണം പറയാൻ.

ഇതോടെ ഇതെന്താ പബ്ലിസിറ്റി സ്റ്റണ്ട് ആണോ എന്ന കമന്റും ഉയരാൻ തുടങ്ങി. എന്തായാലും ഇരുവർക്കുമിടയിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്ന നി​ഗമനത്തിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ ആരാധകർ. എങ്കിലും എന്തിനാണ് ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്നതെന്ന ചിലരുടെ ചോദ്യം മാത്രം ബാക്കി.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...