അൽ മജാസിമി ജംഗ്ഷനിലും അൽ വാസൽ റോഡിലും ഉമ്മു സുഖീം സ്ട്രീറ്റിനും അൽ താന്യ സ്ട്രീറ്റിനും ഇടയിൽ സ്ഥിതിചെയ്യുന്ന പുതിയ സിഗ്നൽ ജംഗ്ഷൻ ഉദ്ഘാടനം ചെയ്തു. ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) യുടെ ക്വിക്ക് ട്രാഫിക് ഇംപ്രൂവ്മെൻ്റ് പ്ലാൻ 2024 ൻ്റെ ഭാഗമാണ് പുതിയ നിർമ്മാണം.
റോഡ് ശൃംഖല തുടർച്ചയായി നവീകരിക്കുക, ഗതാഗതം സുഗമമാക്കുക, എമിറേറ്റിലുടനീളം ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾ വർധിപ്പിക്കുക എന്നിവയ്ക്കൊപ്പം റോഡ് ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആർടിഎയുടെ ക്വിക്ക് ട്രാഫിക് ഇംപ്രൂവ്മെൻ്റ് പ്ലാൻ 2024ൻ്റെ ഭാഗമാണ് ഈ ജോലികൾ പൂർത്തീകരിക്കുന്നത്.
ഉമ്മു സുഖീം 3 ൽ നിന്ന് അൽ വാസൽ റോഡിലേക്ക് ഇടതുവശത്തേക്ക് പുറപ്പെടുന്ന വാഹനങ്ങളുടെ ഗതാഗതം സുഗമമാക്കുന്നതിനും
ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുന്നതും നിർമ്മാണത്തിൽ ഉൾപ്പെടുന്നു