‘മി​ഡി​ലീ​സ്​​റ്റി​ലെ ഏ​റ്റ​വും നീ​ള​മേ​റി​യ തു​ര​ങ്ക പാത’, സൗദി അ​ബൂ​ബ​ക്ക​ർ അ​ൽ​സി​ദ്ദീ​ഖ് തു​ര​ങ്ക​പാ​ത​യി​ൽ ഗ​താ​ഗ​തം ആ​രം​ഭി​ച്ചു 

Date:

Share post:

മി​ഡി​ലീ​സ്​​റ്റി​ലെ ഏ​റ്റ​വും നീ​ള​മേ​റി​യ തു​ര​ങ്ക പാതയിലൂടെ ഇനി സഞ്ചരിക്കാം. സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ നി​ർ​ദി​ഷ്​​ട കി​ങ്​ സ​ൽ​മാ​ൻ പാ​ർ​ക്ക് പ​ദ്ധ​തി​ക്കു​ള്ളി​ൽ നി​ർ​മി​ച്ച അ​ബൂ​ബ​ക്ക​ർ അ​ൽ​സി​ദ്ദീ​ഖ് തു​ര​ങ്ക​പാ​ത​യി​ൽ ഗ​താ​ഗ​തം ആ​രം​ഭി​ച്ചു കഴിഞ്ഞു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ മു​ത​ൽ തുരങ്കത്തിലൂടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി. പ​ഴ​യ ട​ണ​ലു​ക​ളെ ബ​ന്ധി​പ്പി​ച്ചാ​ണ്​ പു​തി​യ​ ടണൽ നിർ​മി​ച്ചി​രി​ക്കു​ന്ന​ത്.

അതേസമയം പാ​ർ​ക്ക്​ പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ​ത്തെ പാ​ല​വും തു​ര​ങ്കവും എന്ന പ്രത്യേകത കൂടി അ​ബൂ​ബ​ക്ക​ർ അ​ൽ​സി​ദ്ദീ​ഖ് തുരങ്കത്തിനുണ്ട്. റി​യാ​ദി​​ന്റെ ഹൃ​ദ​യ ഭാ​ഗ​ത്ത്​ 16 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ല​ധി​കം വി​സ്തൃ​തി​യി​ലാ​ണ് കി​ങ്​ സ​ൽ​മാ​ൻ പാ​ർ​ക്കി​​ന്റെ നി​ർ​മാ​ണം.​ 2021ലാ​ണ്​ ഇതിന്റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. പാ​ർ​ക്കി​​ന്റെ വ​ട​ക്കുഭാഗത്ത് ​നി​ന്ന് തെ​ക്ക് ഭാഗത്തേക്കു​ള്ള റോ​ഡി​ലേ​ക്ക്​ നീ​ളു​ന്ന തു​ര​ങ്ക​ത്തി​ന്​ 2.430 കി.​മീ നീ​ള​മു​ണ്ട്. 1.590 കി.​മീ​റ്റ​റാ​ണ് ഇ​തി​ൽ പു​തു​താ​യി നി​ർ​മി​ച്ച​ത്​​. ബാ​ക്കി 840 മീ​റ്റ​ർ ഭാ​ഗവും അ​ബൂ​ബ​ക്ക​ർ അ​ൽ​സി​ദ്ദീ​ഖ് റോ​ഡി​ൽ നി​ല​വി​ലു​ള്ള തു​ര​ങ്ക​ത്തി​​ന്റേ​താ​ണ്. ര​ണ്ടി​നെ​യും ഒ​റ്റ തു​ര​ങ്ക​മാ​ക്കു​ക​യാ​യി​രു​ന്നു ലക്ഷ്യം. ഇതിന് വേണ്ടി സ​ൽ​മാ​നി​യ വാ​സ്തു​വി​ദ്യ​യാ​ണ്​ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. റി​യാ​ദ് ന​ഗ​ര​ത്തി​​ന്റെ പാ​റ​ക്കെ​ട്ടു​ക​ളും ഭൂ​മി​ശാ​സ്ത്ര ഘ​ട​ന​യും അ​നു​ക​രി​ക്കു​ന്ന​താ​ണ് തുരങ്ക പാതയുടെ ഇ​ൻ​റീ​രി​യ​ർ ഡി​സൈ​ൻ. വ്യാ​ഴാ​ഴ്ച മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് തു​ര​ങ്ക​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​മെ​ന്ന്​ കി​ങ് സ​ൽ​മാ​ൻ പാ​ർ​ക്ക് ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അറിയിച്ചിരുന്നു.

തു​ര​ങ്ക​ത്തി​ൽ അ​ടി​യ​ന്ത​ര പാ​തയ്​ക്ക്​ പു​റ​മേ ഓ​രോ ദി​ശ​യി​ലും വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി മൂ​ന്ന് പാ​ത​ക​ളും സജ്ജീകരിച്ചിട്ടുണ്ട്. നൂ​ത​ന സു​ര​ക്ഷ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, നൂ​ത​ന ട്രാ​ഫി​ക് മാ​നേ​ജ്‌​മെൻറ് സം​വി​ധാ​ന​ങ്ങ​ൾ, ഒ​ഴി​പ്പി​ക്ക​ൽ രീ​തി​ക​ൾ എ​ന്നി​വ​യും ട​ണ​ലി​ൽ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​പാ​ർ​ക്ക് റി​യാ​ദ് മെ​ട്രോ ട്രെ​യി​ൻ, ബ​സ് നെ​റ്റ്‌​വ​ർ​ക്ക് സ്​​റ്റേ​ഷ​നു​ക​ളു​മാ​യി വി​വി​ധ റോ​ഡു​ക​ൾ വ​ഴി ബ​ന്ധി​പ്പി​ക്ക​പ്പെ​ടു​ന്നു എന്ന പ്രത്യേകതകൂടിയുണ്ട് തുരങ്കത്തിന്. ന​ഗ​ര​ത്തി​​ന്റെ ഏ​ത്​ ഭാ​ഗ​ത്തു​നി​ന്നും ആ​ളു​ക​ൾ​ക്ക്​ പാ​ർ​ക്കി​ൽ എ​ത്താ​ൻ ഇതുവഴി സാധിക്കും. ലോ​ക​ത്തി​ലെ താ​മ​സ​യോ​ഗ്യ​മാ​യ ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്നാ​കാ​ൻ തയ്യാറെടുക്കുന്ന റി​യാ​ദി​​ന്റെ സ്ഥാ​നം ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന മികച്ച പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ്​ കി​ങ്​ സ​ൽ​മാ​ൻ പാ​ർ​ക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....