ബ്രാൻഡ് ഫിനാൻസ് സോഫ്റ്റ് പവർ ഇൻഡക്‌സ് 2024-ൽ തുടർച്ചയായ രണ്ടാം വർഷവും പത്താം സ്ഥാനത്ത് തുടർന്ന് യു.എ.ഇ. ലോകത്തിലെ ഏറ്റവും മികച്ച 10 സോഫ്റ്റ് പവറുകളിൽ ഇടം നേടിയ ഒരേയൊരു ഗൾഫ് രാഷ്ട്രമാണ് യുഎഇ. ലണ്ടനിൽ നടന്ന വാർഷിക ആഗോള സോഫ്റ്റ് പവർ ഉച്ചകോടിയിലായിരുന്നു പ്രഖ്യാപനം.
ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളെ വിലയിരുത്തുന്നതിനായി 1,70,000-ലധികം വ്യക്തികളെ ഉൾപ്പെടുത്തി നടത്തിയ സർവേയിലും ആഗോള സൂചികയ്ക്കുള്ളിലെ സ്ഥാനനിർണ്ണയത്തിലും റേറ്റിംഗിലും യുഎഇ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
‘ശക്തവും സുസ്ഥിരവുമായ സമ്പദ്‌വ്യവസ്ഥ’ സൂചകത്തിൽ യുഎഇ നേട്ടം കൊയ്തു. ടൂറിസം, സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മറ്റ് മേഖലകളുടെ വളർച്ചയെ പ്രോത്സാഹിപ്പിച്ചു. ഈ ഘടകങ്ങളാണ് യുഎഇയെ ഈ നേട്ടത്തിന് അർഹമാക്കിയത്.
ആഗോള സോഫ്റ്റ് പവർ സൂചിക 2024-ലെ മികച്ച 10 രാജ്യങ്ങൾ
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യുഎസ്എ)
യുണൈറ്റഡ് കിംഗ്ഡം (യുകെ)
ചൈന
ജപ്പാൻ
ജർമ്മനി
ഫ്രാൻസ്
കാനഡ
സ്വിറ്റ്സർലൻഡ്
ഇറ്റലി
യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ)