യുഎഇ വിമാനത്താവളങ്ങൾ ഈ വർഷം പ്രതീക്ഷിക്കുന്നത് 14 കോടി യാത്രക്കാരെ

Date:

Share post:

കഴിഞ്ഞ വർഷം യുഎഇയിലെ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണം 13.4 കോടിയിലാണ് എത്തിയത്. ഈ വർഷം ഇത് 14 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി അറിയിച്ചു.

ആഗോള തലത്തിൽ വിശ്വാസം നേടിയെടുത്ത യുഎഇ വ്യോമയാന മേഖലയുടെ കരുത്തും മത്സരക്ഷമതയുമാണ് ഈ നേട്ടത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ നടക്കുന്ന വിപുലീകരണങ്ങൾ, പ്രത്യേകിച്ച് സായിദ് ഇൻ്റർനാഷണൽ എയർപോർട്ട് – ടെർമിനൽ എ ഉദ്ഘാടനവും അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ നിലവിലെ വിപുലീകരണവും അദ്ദേഹം പരാമർശിച്ചു. അതേസമയം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി 2023-ൽ ആകെ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം 8.69 കോടിയാണ്. ഏതാണ്ട് ഒൻപത് കോടിയോട് അടുപ്പിച്ചാണ് കഴിഞ്ഞ വർഷം മാത്രം ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്. വിമാനത്താവളത്തിൻ്റെ 2019-ലെ വാർഷിക ട്രാഫിക് 8.63 കോടി യാത്രക്കാരാണ്. 2018-ൽ വിമാനത്താവളത്തിന് 8.91കോടി യാത്രക്കാർ ഉണ്ടായിരുന്നു. 2022 ൽ 6.6 കോടി യാത്രക്കാർ കടന്നുപോയി. ദുബൈ വിമാനത്താവളത്തിന്റെ എക്കാലത്തെയും മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ 32 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....