നിങ്ങൾ ഇതുവരെ കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ പൂർത്തിയാക്കിയില്ലേ? വൈകിയാൽ 10,000 ദിർഹമാണ് പിഴ

Date:

Share post:

യുഎഇയിലെ കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ നടപടികൾ ഇതുവരെ പൂർത്തിയാക്കാത്തവരാണോ നിങ്ങൾ. എങ്കിൽ വലിയ പിഴ തുകയാണ് നിങ്ങളെ കാത്തിരിക്കുന്നത്. രാജ്യത്ത് ബിസിനസ് സംരംഭങ്ങൾ നടത്തുന്നവർ എത്രയും വേ​ഗം കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ നടത്തണമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

നിയമം ലംഘിക്കുന്നവർക്ക് 10,000 ദിർഹമാണ് പിഴയായി ചുമത്തുക. നികുതി നിയന്ത്രണങ്ങൾ അനുസരിക്കാൻ നികുതിദായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും സമയബന്ധിതമായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന്റെയും ഭാ​ഗമായാണ് പിഴ ചുമത്തിയത്.

കോർപ്പറേറ്റ് ടാക്സ് നിയമവുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് ഫെഡറൽ ടാക്സ് അതോറിറ്റി ചുമത്തുന്ന പിഴകൾ 2023 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ 2024 മാർച്ച് 1 മുതൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ കർശനമാക്കാനാണ് തീരുമാനം. യുഎഇയിലെ കോർപ്പറേറ്റ് നികുതി നിയമം അനുസരിച്ച് 3,75,000 ദിർഹത്തിൽ കൂടുതലുള്ള നികുതി വരുമാനത്തിന് 9 ശതമാനമാണ് കോർപ്പറേറ്റ് നികുതി നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...