അബുദാബി സായിദ് വിമാനത്താവളം വഴി എത്തിഹാദ്, എയർ അറേബ്യ എന്നീ വിമാനങ്ങളിൽ യാത്രചെയ്യുന്നവർക്ക് യാസ് മാളിലെ ചെക്ക് ഇൻ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. യാസ് മാളിലെ ഫെറാറി വേൾഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ചെക്ക് ഇൻ സംവിധാനം ഓർക്കിയിരിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
മാളിലെ താഴത്തെ നിലയിൽ ദി ഫൗണ്ടൻസിലാണ് ചെക്ക് ഇൻ കൗണ്ടർ പ്രവർത്തിക്കുക. രാവിലെ 10 മണി മുതൽ രാത്രി10 മണി വരെ ഈ കേന്ദ്രം യാത്രക്കാർക്കായി സജീവമായി പ്രവർത്തിക്കും. 12 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് 35 ദിർഹം ചെക്ക് ഇൻ ഫീസായി നൽകണം. 12 വയസ്സിന് താഴെയുള്ള യാത്രക്കാർക്ക് 25 ദിർഹമാണ് നിരക്ക്. 2 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 15 ദിർഹം നൽകണം. മാത്രമല്ല, ഇവിടെ മുൻകൂർ ബുക്കിംഗ് ആവശ്യമായി വരുന്നില്ല.