പ്രവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരവുമായി എത്തുകയാണ് റിയാദ് എയർ. ഇന്ത്യയിലേയ്ക്ക് സർവ്വീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ എയർലൈൻ അധികൃതർ. അടുത്ത വർഷം ആദ്യപകുതിയോടെയായിരിക്കും വാണിജ്യ സർവീസുകൾ ആരംഭിക്കുന്നത്.
കഴിഞ്ഞ വർഷം മാർച്ചിൽ കമ്പനി ഓർഡർ ചെയ്ത 72 വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും സർവീസ് ആരംഭിക്കുകയെന്നാണ് സൂചന. യൂറോപ്പ്, അമേരിക്ക, കാനഡ, ഇന്ത്യ, മിഡിൽ ഈസ്‌റ്റ്, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലേയ്ക്കായിരിക്കും ആദ്യ ഘട്ടത്തിൽ റിയാദ് എയര്‍ സർവീസ് നടത്തുക. എന്നാൽ ഇതിനുപുറമെ ചെറുവിമാനങ്ങൾ ഓർഡർ ചെയ്യുന്നതിനുള്ള ചർച്ചകൾ കമ്പനിയിൽ പുരോഗമിക്കുന്നതായും വിവരങ്ങളുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ദുബായ് എയർഷോയിൽ റിയാദ് എയർ വിമാനങ്ങളുടെ ചില ഡിസൈനുകളും അവതരിപ്പിച്ചിരുന്നു. എന്തായാലും എയർലൈൻ സർവ്വീസ് ആരംഭിക്കുന്നതോടെ പ്രവാസികളുടെ യാത്രാ ദുരിതം ഒരു പരിധിവരെ കുറയുമെന്നാണ് വിലയിരുത്തൽ.