സച്ചിദാനന്ദന്റെ പോലെ വൃത്തികെട്ട കവിത ഞാൻ വായിച്ചിട്ടില്ല: കൈതപ്രം

Date:

Share post:

കഴിഞ്ഞ കുറച്ചു നാളുകളായി സാഹിത്യകാരന്മാർ തമ്മിലുള്ള തർക്കത്തിനാണ് സാഹിത്യ കേരളം സാക്ഷ്യം വഹിക്കുന്നത്. ചെറിയ ചില പടലപിണക്കങ്ങൾ ഒഴിച്ചാൽ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്നത് കഴിഞ്ഞ കുറച്ചു നാളുകളായുള്ള പ്രവണതയാണ്. ശ്രീകുമാരൻ തമ്പിയുടെ കേരള ഗാനം തള്ളിയ കേരള സാഹിത്യ അക്കാദമിയുടെ നടപടിയാണ് ഈ വിവാ​ദങ്ങൾക്ക് തിരികൊളുത്തിയത്.

ശ്രീകുമാരൻ തമ്പിയുടെ ഗാനം അക്കാദമി നിരാകരിച്ചുവെന്നും അദ്ദേഹത്തിന്റെ ഗാനത്തിൽ ക്ലീഷേ പ്രയോഗങ്ങൾ ഉണ്ടായിരുന്നുവെന്നും അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. പിന്നീടങ്ങളോട് ശ്രീകുമാരൻ തമ്പി സച്ചിതാനന്ദനെതിരെ ആഞ്ഞടിച്ചിരുന്നു,

ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. ‘മഹത് പ്രവൃത്തി’കൾക്ക് ഉത്തമമാതൃക! തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കിൽ പറഞ്ഞാൽ ‘ക്ളീഷേ’!! എന്നാണ് ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ കുറിച്ചത്. ഈ വിഷയത്തിൽ കെ സച്ചിദാനന്ദനെതിരെ കവിയും ​ഗാനരചയിതാവുമായ കൈതപ്രം ദാമോദരനും രം​ഗത്ത് വന്നിരിക്കുകയാണ്.

കവിതകളിലൂടെ വർ​ഗീയത ഇളക്കിവിടാനാണ് സച്ചിദാനന്ദൻ ശ്രമിക്കുന്നതെന്നും അധ്യക്ഷസ്ഥാനത്ത് നിന്ന് സച്ചിദാനന്ദനെ നീക്കാൻ സാംസ്കാരിക മന്ത്രി തയ്യാറാകണമെന്നുമാണ് കൈതപ്രം ആവശ്യപ്പെടുന്നത്. അഞ്ചെട്ടു കൊല്ലം മുമ്പ് സച്ചിദാനന്ദന്റെ ഒരു കവിത ഞാൻ കണ്ടു. ‘നീണ്ട ശവപ്പെട്ടിക്ക് പുറത്തേക്ക് നീണ്ടുനിൽക്കുന്ന കാലുകൾ. അത് നീലനിറമായത് കൊണ്ട് കൃഷ്ണനാണെന്ന് രാധ തിരിച്ചറിഞ്ഞു.’ ഇത്രയും വൃത്തികെട്ട കവിത ഞാൻ മുമ്പ് വായിച്ചിട്ടില്ലെന്നാണ് കൈതപ്രം പറയുന്നത്.

ജൂലി ശ്രീനി
ജൂലി ശ്രീനി
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...