മക്കളെ കാണാൻ മുൻ ഭാര്യ അനുവദിക്കുന്നില്ല; പൊലീസിനെ സമീപിച്ച്‌ ‘ഞാന്‍ ഗന്ധര്‍വര്‍’ നായകന്‍

Date:

Share post:

നടന്‍ നിതീഷ് ഭരദ്വാജ് എന്നു പറഞ്ഞാൽ പലരും നെറ്റിചുളിക്കും, എന്നാൽ ഞാൻ ഗന്ധര്‍വന്‍ എന്ന മലയാള ചിത്രത്തിലെ ​ഗന്ധർവനെ അറിയാത്തവരായി ആരുമില്ല. നിതീഷ് ഭരദ്വാജിനെ പറ്റിയുള്ള ഒരു വാർത്തയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടുന്നത്. പുതിയ സിനിമ സംബന്ധിച്ച വിഷയമല്ല. അദ്ദേഹത്തിന്റെ കുടുംബ പ്രശ്നം സംബന്ധിച്ച വിഷയമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഭാര്യയ്‌ക്കെതിരെ നിതീഷ് ഭരദ്വാജ് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരിക്കുകയാണ് ഇപ്പോൾ. മുന്‍ ഭാര്യയും മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥയുമായ സ്മിത ഭരദ്വാജിന് എതിരെയാണ് നടന്‍ പരാതി നല്‍കിയത്. പരാതിയിലെ ആരോപണമാണ് വീണ്ടും ശ്രദ്ധേയമാകുന്നത്.

ഏറെ നാളായി ഭാര്യ തന്നെ മാനസികമായി തകർക്കുന്നു എന്നാണ് ആരോപണം. മാത്രമല്ല തന്റെ പെണ്‍ മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും നിതീഷ് പറയുന്നു. ടെലിവിഷന്‍ സീരിയലില്‍ ശ്രീകൃഷ്ണന്റെ വേഷം അവതരിപ്പിച്ചാണ് നിതീഷ് ഭരദ്വാജ് ശ്രദ്ധേയനാവുന്നത്. 2009 മാര്‍ച്ച്‌ 14 നാണ് നിതീഷും സ്മിതയും വിവാഹിതരാവുന്നത്. ഇവര്‍ക്ക് 11 വയസുള്ള പെണ്‍മക്കളുണ്ട്. 12 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച്‌ ഇരുവരും 2019ല്‍ വേര്‍പിരിഞ്ഞിരുന്നു.

ജൂലി ശ്രീനി
ജൂലി ശ്രീനി
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ആലപ്പുഴ സ്വദേശിയായ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു; ഷാർജയിലെത്തിയത് അഞ്ച് മാസം മുമ്പ്

ആലപ്പുഴ സ്വദേശിയായ യുവാവ് ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. വാടയ്ക്കൽ ഗുരുമന്ദിരം വാർഡിൽ കടപ്പുറത്ത് തയ്യിൽ വീട്ടിൽ കെ.ജെ. ജോസ് (40) ആണ്...

ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി; നേട്ടം കരസ്ഥമാക്കി ഇലോൺ മസ്‌ക്

ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന നേട്ടം കരസ്ഥമാക്കി ഇലോൺ മസ്‌ക്. നിലവിൽ 447 ബില്യൺ (ഏകദേശം 3,79,27,34,65,50,000 രൂപ) ആണ് മസ്‌കിൻ്റെ സമ്പത്ത്....

നടൻ രാജേഷ് മാധവൻ വിവാഹിതനായി; വധു അസിസ്റ്റന്റ് ഡയറക്ടർ ദീപ്തി കാരാട്ട്

നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്‌ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. പാലക്കാട് സ്വദേശിയാണ്...

ദുബായിലെ റോഡ് ശൃംഖല വിപുലപ്പെടുത്തുന്നു; 19 ജനവാസമേഖലയിൽ പുതിയ റോഡുകൾ

ദുബായിലെ റോഡ് ശൃംഖല വിപുലപ്പെടുത്താനൊരുങ്ങി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഇതിന്റെ ഭാ​ഗമായി 19 ജനവാസമേഖലയിൽ പുതിയ റോഡുകളുടെ നിർമ്മാണമാണ് ഇപ്പോൾ ആ​രംഭിച്ചിരിക്കുന്നത്....