പ്രത്യേക നമ്പർ പ്ലേറ്റുകൾ ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ലേലത്തിന് വെയ്ക്കുന്നു. സ്വകാര്യ വാഹനങ്ങൾ, വിൻ്റേജ് കാറുകൾ, മോട്ടോർ ബൈക്കുകൾ എന്നിവയുടെ 2, 3, 4, 5 അക്കങ്ങളുള്ള 350 ഫാൻസി നമ്പർ പ്ലേറ്റുകൾ ഫെബ്രുവരി 19 ന് രാവിലെ 8 മണി മുതൽ ലേലം ചെയ്യും.
ഈ നമ്പറുകൾക്ക് ലഭ്യമായ കോഡുകൾ A, B, H, I, J, K, L, M, N, O, P, Q, R, S, T, U, V, W, X, Y, Z എന്നിവയാണ്. 74-ാമത് ഓൺലൈൻ ലേലത്തിനായുള്ള രജിസ്ട്രേഷൻ ഫെബ്രുവരി 12-ന് ആരംഭിച്ചിരുന്നു,
ലേലത്തിൽ വാഹന നമ്പർ പ്ലേറ്റുകൾ വിൽക്കുന്നത് 5% വാറ്റ് ബാധകമാണ്. ഓരോ ലേലക്കാരനും ദുബായിൽ ഒരു ട്രാഫിക് ഫയൽ ഉണ്ടായിരിക്കണം, കൂടാതെ 5,000 ദിർഹം സെക്യൂരിറ്റി ചെക്ക് ഡെപ്പോസിറ്റ് ചെയ്യുകയും റീഫണ്ടബിൾ എൻട്രി ഫീ 120 ദിർഹം നൽകുകയും വേണം. (www.rta.ae) ക്രെഡിറ്റ് കാർഡ് മുഖേനയോ ദുബായ് ഡ്രൈവ് ആപ്പ് വഴിയോ ഉമ്മുൽ റമൂൽ, അൽ ബർഷ, ദെയ്റ എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകളിലും പണമടയ്ക്കാം.