തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്ട്രിപ്പ് നവീകരണം പൂർത്തിയായി

Date:

Share post:

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ സ്ട്രിപ്പ് വീതി കൂട്ടുന്നതിന്റെ ആദ്യഘട്ടം പൂർത്തിയായി. റൺവേയുടെ ഇരുവശത്തുമുള്ള സ്ട്രിപ്പിന്റെ വീതി 75 മീറ്ററിൽ നിന്ന് 110 മീറ്ററായാണ് കൂട്ടിയത്.

ലാൻഡിംഗ്‌, ടേക്ക് ഓഫ് സമയങ്ങളിൽ റൺവേയിൽ നിന്ന് ഓവർഷൂട്ട് സംഭവിച്ചാൽ വിമാനം സുരക്ഷിതമാക്കാനുള്ള വ്യോമയാന സുരക്ഷാ നടപടികളുടെ ഭാഗമായാണ് വീതി കൂട്ടിയത്.

ഡയറക്ടർ ജനറൽ സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു നിർമാണം. വീതി കൂട്ടുന്നതിനൊപ്പം റൺവേയുടെ ഇരുവശങ്ങളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രേഡിംഗ് ഉറപ്പാക്കിയിട്ടുണ്ട്. കോഡ് ഇ വിഭാഗത്തിൽപ്പെട്ട റൺവേയുടെ ആകെ നീളം 3374 മീറ്ററും വീതി 45 മീറ്ററുമാണ്. ഈ വിഭാഗത്തിലുള്ള റൺവേയിൽ ബോയിംഗ് 777/787, എയർബസ് 330/350 ഉൾപ്പെടെയുള്ള വലിയ വിമാനങ്ങൾക്കു ഇറങ്ങാൻ കഴിയും. റെക്കോർഡ് സമയ പരിധിക്കുള്ളിലാണ് സ്ട്രിപ്പ് നവീകരണം പൂർത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....