രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. അബുദാബിയിൽ രാജ്യത്തെ ആദ്യ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്ക് തുറന്നു കൊടുക്കുന്നതിനാണ് അദ്ദേഹമെത്തിയത്.
കൂടാതെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്യും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തുമുമായും കൂടിക്കാഴ്ച നടത്തും.
വാർത്താ ഏജൻസിയായ പിടിഐ പങ്കുവെച്ച വീഡിയോയിൽ ഇരു നേതാക്കളും പരസ്പരം ആലിംഗനം ചെയ്യുന്നതും കാണാം. 2015ന് ശേഷം ഇത് ഏഴാം തവണയാണ് മോദി യുഎഇ സന്ദർശിക്കുന്നത്. “കഴിഞ്ഞ ഒമ്പത് വർഷമായി, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഭക്ഷ്യ-ഊർജ്ജ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ യുഎഇയുമായുള്ള ഞങ്ങളുടെ സഹകരണം പലമടങ്ങ് വർദ്ധിച്ചു. നമ്മുടെ സാംസ്കാരികവും ജനങ്ങളും തമ്മിലുള്ള ബന്ധം എന്നത്തേക്കാളും ശക്തമാണ്,” യു.എ.ഇയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞിരുന്നു.
My remarks during meeting with HH @MohamedBinZayed in Abu Dhabi.https://t.co/lfLaOZ2LGp
— Narendra Modi (@narendramodi) February 13, 2024