പ്രണയത്തിന് വിചിത്രമായ സഞ്ചാര പഥം

Date:

Share post:

പ്രണയമെന്നത് പോസിറ്റീവാണെന്ന് പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരൻ. വാലൻ്റൈൻസ് ദിനത്തോട് അനുബന്ധിച്ച് ഏഷ്യാ ലൈവിന് അബുദാബിയിൽ നൽകിയ അഭിമുഖത്തിലാണ് എഴുത്തുകാരി പ്രണയത്തെപ്പറ്റിയുളള കാഴ്ചപ്പാടുകളും നിലപാടുകളും വ്യക്തമാക്കിയത്. പ്രണയത്തിന് മാറ്റം വന്നിട്ടില്ല, എന്നാൽ ആളുകൾ നോക്കിക്കാണുന്ന രീതിയിൽ മാറ്റമുണ്ടായതായും ഹണി ഭാസ്കരൻ പറയുന്നു.

പ്രണയത്തിൻ്റെ വാതിൽ

പ്രണയത്തെ വിശാലമായി കാണുന്ന ആളാണ് താൻ.. പ്രണയമില്ലാതെ ആർക്കും ജീവിക്കാനാകില്ലല്ലൊ..  എന്നാൽ പ്രണയാനുഭവങ്ങൾക്കൊപ്പം മുറവേറ്റ പ്രണയവും ട്രോമകളും ഉണ്ടായിട്ടുണ്ട്. അത്തരം ട്രോമകൾ മുന്നോട്ടുളള യാത്രയെ തടയാൻ ശേഷിയുളളതാണ്.. എങ്കിലും സന്തോഷത്തിൻ്റെ നിമിഷങ്ങളാകാനും എഴുത്തിൻ്റെ ഊർജമാകാനും ജീവിതത്തിൻ്റെ സ്പന്ദനമാകാനും പ്രണയത്തിന് ശക്തിയുണ്ട്.  പ്രണയത്തിൻ്റെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുന്നതാണെന്ന സത്യം തിരിച്ചറിഞ്ഞിട്ടുമുണ്ട്.

എന്നാൽ കല്ലേറില്ലാതെ പ്രണിയിക്കാൻ കഴിയുന്ന അവസ്ഥ മലയാളി സമൂഹത്തിൽ ഇല്ല. മലയാളിയുടെ കാഴ്ചപ്പാടുകളും വളർന്നിട്ടില്ല. ഒരാളെ കൂടെകണ്ടാൽ ആരാണെന്ന് ചികഞ്ഞ് നടക്കുക എന്നതിൽ മലയാളിക്ക് ലോകത്തെവിടെയും മാറ്റമില്ല. ഒരുപക്ഷേ മലയാളികളിലേ ഇങ്ങനെ കാണാൻ കഴിയൂ.. രാഷ്ട്രീയം പറയുന്നവരും പുരോഗമനും പറയുന്നവരും ഫെമിനിസം പറയുന്നവരും ഒക്കെ ഈ ജീർണിച്ച വർത്തമാനങ്ങളുടെ ഭാഗമാകാറുണ്ടെന്നും ഹണി ഭാസ്കരൻ വ്യക്തമാക്കുന്നു.

പ്രണയാവസരം വിശാലമായി

പണ്ടൊക്കെ അയൽവക്കത്തോ, കോളേജിലോ, ബസ്സിലോ മറ്റോ മൊട്ടിട്ടിരുന്ന പ്രണയം ഇക്കാലത്ത് വിശാലമായി. സോഷ്യൽ മീഡിയയുടെ വരവോടെ ആരിലേക്കും എത്തപ്പെടാമെന്ന അവസ്ഥയിലേക്ക് പ്രണയവും വഴിമാറി. പ്രണയത്തെ കണ്ടെത്തുന്നതിന് അവസരമേറിയതുപോലെ പ്രണയത്തകർച്ചകളുടെ എണ്ണം പെരുകിയതും സ്വാഭാവികമാണ്.

സോഷ്യൽ മീഡിയയിലൂടെ ആളുകളെ വളരെ വേഗം തെറ്റിധരിപ്പിക്കാനാകും. വാക്ചാതുര്യം ഉണ്ടെങ്കിൽ യാഥാർത്ഥ്യങ്ങളെ സോഷ്യൽ മീഡിയിയിലൂടെ മറച്ചുപിടിക്കാനും കഴിയും. ഇത് പ്രണയച്ചതികളിലേക്ക് നയിക്കാം. നാം അറിയുന്ന പ്രണയങ്ങളുടേയും പ്രണയത്തകർച്ച- കളുടേയും എണ്ണം പെരുകിയത് സോഷ്യൽ മീഡിയയുടെ കടന്നുവരവോടെയാണ്.

പ്രണയം സംഭവിച്ച് പോകുന്നത്

നിങ്ങളുടെ റൈറ്റ് പേഴ്സൺ എന്നുതോന്നുന്നിടത്താണ് പ്രണയം സംഭവിക്കുന്നത്. അത് പ്രണയത്തിനായി തെരഞ്ഞെടുത്ത ഏതെങ്കിലും ഒരു ദിവസത്തിലോ വാലൻ്റൈൻ ദിവസം ഒരു റോസാപ്പൂവിൻ്റെ കൈമാറ്റത്തിലോ തുടങ്ങുന്നതല്ല. കരുതികൂട്ടി സംഭവിക്കുന്നതുമല്ല.. ഒരുവാക്കിലൂടെയോ നോട്ടത്തിലൂടെയൊ ആവാം പ്രണയം സംഭവിക്കുന്നത്.. ഒരു നിമിഷത്തിൽ സംഭവിക്കുന്നതാണത്. വിചിത്രമായ വഴിയിലൂടെ സഞ്ചരിക്കുന്നതാണ് പ്രണയം.

പ്രണയത്തിൻ്റെ തീവ്രതയ്ക്കും സ്നേഹത്തിനും മരണത്തേക്കാൾ ആഴമുണ്ട്. മരണശേഷവും സ്നേഹവും പ്രണയവും സൌഹൃദവും ഒക്കെ നീണ്ടുനിൽക്കും. മരിച്ചവരെ ഓർത്ത് കഴിയുന്നവരെക്കുറിച്ച് കേണ്ടിട്ടില്ലേ.. ഓർമ്മളെ കെട്ടിപ്പിടിച്ച് കഴിയുന്നവർ.. അതു പോലെയാണ് പ്രണയത്തകർച്ചകളും.. പ്രണയത്തകർച്ചകളുടെ കാലത്തുനിന്നും പുതിയ പ്രണയങ്ങളിലേക്കും ആളുകൾക്ക് സഞ്ചരിക്കാൻ കഴിയും.. കഴിയണം.

പ്രണയം അവരവരുടെ ഇടം

പ്രണയത്തെപ്പോലെ പ്രണയത്തിലെ ഉടൽ രാഷ്ട്രീയവും അവരവരുടെ തെരഞ്ഞെടുപ്പാണ്. പ്രണയിതാക്കൾക്കിടയിൽ സ്നേഹത്തിൻ്റെ ആഴം പ്രകടമാകുന്ന നിമിഷങ്ങളുണ്ട്. അതിലെ ശരിയോ, തെറ്റോ നിർവ്വചിക്കുന്നതിൽ സമൂഹത്തിന് യാതൊരു റോളുമില്ല. പ്രണയത്തിലെ ശരിയെ മോശം എന്ന് കരുതേണ്ടതുമില്ല.. മറ്റൊരാളുടെ ഇടത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഇടിച്ചുകയറി അഭിപ്രായം പറയുക എന്നതും ശരിയായ നിലപാടല്ല.

ചിറകരിഞ്ഞു കളുന്നതൊ, പറക്കാൻ അനുവദിക്കാത്തതൊ പ്രണയമല്ല. പകരം നിങ്ങളെ ഒരടി മുന്നോട്ടുനടക്കാൻ പ്രേരിപ്പിക്കുന്നതെന്താണൊ അതാണ് പ്രണയം. അങ്ങനെ മുന്നിൽ തെളിയുന്ന നല്ല പ്രണയങ്ങളെ സ്വീകരിക്കണമെന്നാണ് എഴുത്തുകാരിയുടെ അഭിപ്രായം.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

38 ദിവസത്തെ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും; ഡിസംബർ 6 മുതൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ (ഡിഎസ്എഫ്) ഭാഗമായി 38 ദിവസത്തെ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും സംഘടിപ്പിക്കും. ഡിസംബർ 6 മുതൽ അടുത്ത വർഷം ജനുവരി...

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് അജ്മാൻ പൊലീസ്

യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച വാഹനങ്ങൾ അജ്മാൻ പൊലീസ് പിടിച്ചെടുത്തു. അജ്‌മാൻ ബീച്ച് റോഡിൽ വെച്ച് ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിനിടെ...

രാജ്യത്തുടനീളമുള്ള പള്ളികളിൽ മഴ പ്രാർത്ഥന നടത്താൻ ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡൻ്റ്

യുഎഇയിലുടനീളമുള്ള പള്ളികളിൽ മഴ പെയ്യുന്നതിനായി പ്രാർത്ഥന നടത്താൻ ആഹ്വാനം. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയാകുന്നു; വരൻ വെങ്കടദത്ത സായ്

ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരൻ. ഡിസംബർ...