അജീഷിന് കണ്ണീരോടെ വിട നൽകി നാട്; തേങ്ങലടക്കാനാകാതെ കുടുംബം

Date:

Share post:

വികാരനിർഭരമായ മണിക്കൂറുകൾക്ക് ശേഷം അജീഷിന് വിട നൽകി നാട്. അപ്രതീക്ഷിതമായ മരണം അജീഷിന്റെ ജീവൻ കവർന്നപ്പോൾ ഒരു നാട് മുഴുവൻ വിറങ്ങലിച്ച് നിൽക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവന്റെ വേർപാട് താങ്ങാനാകാതെ വിതുമ്പുന്ന അജീഷിൻ്റെ മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

മൂന്ന് മണിയോടെയാണ് അജീഷിന്റെ സംസ്കാര ശുശ്രൂഷകൾ വീട്ടിൽ ആരംഭിച്ചത്. നിറകണ്ണുകളോടെ കുടുംബക്കാർ തന്റെ പ്രിയപ്പെട്ടവന് അന്ത്യചുംബനം നൽകി യാത്രയാക്കി. തുടർന്ന് മൂന്നരയോടെ വീട്ടിൽ നിന്ന് വിലാപയാത്രയായി മൃതദേഹം പടമല സെന്റ് അൽഫോൺസ പള്ളിയിലെത്തിച്ചു. അജീഷിനെ അവസാനമായി ഒരുനോക്കുകാണാൻ നിരവധി പേരാണ് വീട്ടിലും പള്ളിയിലുമായി എത്തത്. തുടർന്ന് കണ്ണീരോടെ നാടും കുടുംബവും അജീഷിന് വിട നൽകി.

ശനിയാഴ്ച രാവിലെ 7.10 ഓടെയാണ് വയനാട്ടിലെ പലമടയിലെ ജനവാസമേഖലയിലിറങ്ങിയ ബേലൂർ മഖ്‌ന എന്ന കാട്ടാന അജീഷിനെ ആക്രമിച്ചത്. ആനയെ കണ്ട് അജീഷ് അയൽവീട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ ആന വീടിൻ്റെ ഗേറ്റ് തകർത്ത് അകത്തുകടക്കുകയും ആക്രമിക്കുകയുമായിരുന്നു.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...