ഡ്രൈവിംഗ് സമയത്ത് കാറിൽ നിന്ന് കയ്യും തലയും പുറത്തിടരുതെന്ന് ആവർത്തിച്ച് ദുബായ് പൊലീസ്. ഡ്രൈവർമാർക്കും യാത്രക്കാർക്കുമുള്ള മുന്നറിയിപ്പെന്നോണം വിശദമായ ഒരു വീഡിയോയും ദുബായ് പൊലീസ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. ഇത്തരം നിർദ്ദേശങ്ങൾ അവഗണിച്ചാൽ വാഹനമോടിക്കുന്നയാൾക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും.
കൂടാതെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടാനും കഴിയും. ഇതിനുപുറമെ, കണ്ടുകെട്ടിയ വാഹനം വിട്ടുനൽകാൻ ഉടമ 50,000 ദിർഹം കൂടി നൽകണം. ഓടുന്ന വാഹനങ്ങളിൽ നിന്ന് വീണ് കഴിഞ്ഞ വർഷം അഞ്ച് പേർക്ക് പരിക്കേറ്റുവെന്നും ദുബായ് പോലീസ് അറിയിച്ചു. “സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന തരത്തിൽ” ഡ്രൈവ് ചെയ്ത സംഭവത്തിൽ 1,183 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയും 707 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
القيادة العامة لـ #شرطة_دبي تدعو إلى توخي الحيطة والحذر أثناء القيادة، مُحذرة السائقين من تعريض حياتهم أو حياة الآخرين أو سلامتهم أو أمنهم للخطر. pic.twitter.com/y6T6MvEebN
— Dubai Policeشرطة دبي (@DubaiPoliceHQ) February 9, 2024
വാഹനമോടിക്കുന്നവരും യാത്രക്കാരും കാൽനടയാത്രക്കാരും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിച്ചാൽ മാത്രമേ പല റോഡപകടങ്ങളും തടയാനാകൂ എന്ന് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.