സുഹൃത്തിന്റെ കടയുടെ പേര് ബാറ്റിൽ പതിച്ച് ധോണി; ഒടുവിൽ കാരണം കണ്ടെത്തി ആരാധകർ

Date:

Share post:

ആരാധകർ എപ്പോഴും പിൻതുടർന്നുകൊണ്ടിരിക്കുന്ന താരമാണ് ക്രിക്കറ്റ് ഇതിഹാസം എം.എസ് ധോണി. ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനായ ധോണി. താരത്തിന്റെ പരിശീലനത്തിന്റെ നിരവധി വീഡിയോകളും പുറത്തുവരുന്നുണ്ട്. അതിനിടെ താരത്തിന്റെ ബാറ്റാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാവിഷയം.

സാധാരണയായി ക്രിക്കറ്റ് താരങ്ങൾ ഉപയോ​ഗിക്കുന്ന ബ്രാന്റിന്റെ പേരല്ലായിരുന്നു ധോണിയുടെ ബാറ്റിൽ പതിച്ചിരുന്നത്. പകരം അധികം പ്രശസ്ത‌മല്ലാത്ത പ്രൈം സ്പോർട്സ് എന്ന പേരാണ് ബാറ്റിൽ. ഇതോടെ ഒരുസംഘം ആരാധകർ കമ്പനി അന്വേഷിച്ച് ഇറങ്ങുകയും
ഒടുവിൽ അവർ സംഭവം കണ്ടെത്തുകയും ചെയ്തു. താരത്തിൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ റാഞ്ചിയിലെ പരംജിത് സിങ്ങിൻ്റെ ഉടമസ്ഥതയിലുള്ള സ്പോർട്‌സ് കടയുടെ പേരാണ് പ്രൈം സ്പോർട്‌സ്.

ധോണി തന്റെ ക്രിക്കറ്റ് കരിയർ ആരംഭിച്ച കാലത്ത് താരത്തിന് വേണ്ട സഹായങ്ങൾ നൽകിയിരുന്നത് പരംജിത് സിങ്ങാണെന്നാണ് കണ്ടെത്തൽ. സുഹൃത്തിനോടുള്ള കടപ്പാടിന്റെ ഭാ​ഗമായി കടയെ ഒരു ബ്രാൻഡാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് താരം കടയുടെ പേര് ബാറ്റിൽ പതിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ ഉയരുന്നത്. കൂടാതെ, പ്രൈം സ്പോർട്‌സിൻ്റെ ബാറ്റുകളിൽ ധോണി ഒപ്പിടുന്ന വീഡിയോയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുമുണ്ട്. എന്തായാലും വന്ന വഴി മറക്കാതിരിക്കുന്ന ധോണിയുടെ പ്രവർത്തിയെ കയ്യടിയോടെയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...