ബിജെപി ഇതര സംസ്ഥാന സർക്കാരുകളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ കേരളത്തിന്റെ സമരം ഡൽഹിയിൽ പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുന്നതിനുള്ള സമരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി.
അവകാശ ലംഘനത്തിന് എതിരാണ് ഈ സമരം. വിവിധ മേഖലകളില്‍ കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരം കവരാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ഫെഡറല്‍ ഘടകങ്ങള്‍ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്നും പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്‍റെ സമരത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും പങ്കുചേർന്നു.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള, തമിഴ്‌നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍, ഡിഎംകെ രാജ്യസഭാകക്ഷി നേതാവ് തിരുച്ചി ശിവ എന്നിവരും സമരവേദിയില്‍ എത്തിചേർന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവരും സമരവേദിയില്‍ സന്നിഹിതരായിരുന്നു.
സമര വേദിയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചു. പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നേരെ പരിഹാസം ചൊരിഞ്ഞത്. ഗവര്‍ണര്‍ക്ക് കേരളത്തില്‍ ചെലവഴിക്കാന്‍ സമയമില്ല. ഭൂരിഭാഗം സമയത്തും ഗവര്‍ണര്‍ കേരളത്തിന് പുറത്താണ്. ഇന്നും ഗവര്‍ണര്‍ ഡല്‍ഹിയിലുണ്ട്. ചില ആളുകള്‍ ചോദിച്ചത് നിങ്ങളുടെ സമരം കാണാന്‍ വന്നതാണോ എന്നാണ്. ഇനി വന്നാല്‍ തന്നെ വഴിയരികില്‍ കസേരയിട്ടിരിക്കുന്നതാണ് രീതിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
#WATCH | Kerala CM Pinarayi Vijayan along with party leaders stage protest against Central government over 'financial injustice' at Jantar Mantar, in Delhi. pic.twitter.com/ElVIKb9EKJ
— ANI (@ANI) February 8, 2024