വിപിഎൻ ദുരുപയോഗം; യുഎഇയിൽ തടവിന് പുറമെ 20 ലക്ഷം ദിർഹം വരെ പിഴ ചുമത്തും

Date:

Share post:

യുഎഇയിൽ വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി അധികൃതർ. നിയമ ലംഘകർക്ക് തടവിന് പുറമെ 5 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തുക.

വിപിഎൻ ഉപയോഗിക്കുന്നതിന് യുഎഇയിൽ അനുമതിയുണ്ടെങ്കിലും ദുരുപയോഗം ചെയ്യുന്നത് അം​ഗീകരിക്കാനാകില്ലെന്ന് സർക്കാരിൻ്റെ സൈബർ സുരക്ഷ വിദഗ്‌ധൻ മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു. ഐപി അഡ്രസ് ഒളിപ്പിച്ച് സർക്കാർ നിരോധിച്ച സൈറ്റുകളിൽ പ്രവേശിച്ച് കുറ്റകൃത്യം നടത്തുക, വീഡിയോ കോൾ ചെയ്യുക, ഗെയിം കളിക്കുക, സൈബർ തട്ടിപ്പ് നടത്തുക എന്നിവയെല്ലാം നിയമലംഘനത്തിൽ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് വർഷത്തിനിടെ 2023ലാണ് ഏറ്റവും കൂടുതൽ പേർ വിപിഎൻ ഡൗൺലോഡ് ചെയ്‌ത്. 61 ലക്ഷം ജനങ്ങളാണ് ഇത് ഡൗൺലോഡ് ചെയ്തത്. റിപ്പോർട്ടനുസരിച്ച് 2022നേക്കാൾ 18.3 ലക്ഷം കൂടുതലാണിത്. 2020ൽ 60.9 ലക്ഷം പേരായിരുന്നു വിപിഎൻ ഡൗൺലോഡ് ചെയ്‌തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...