പാക്കറ്റ് ഭക്ഷ്യവസ്തുക്കളിൽ പന്നി മാംസത്തിന്‍റെ സാന്നിധ്യം കണ്ടെത്താൻ നൂതന പരിശോധനയുമായി ദുബായ്

Date:

Share post:

പാക്കറ്റുകളിൽ വരുന്ന ഭക്ഷ്യോല്പന്നങ്ങളിൽ പന്നി മാംസത്തിന്റെ സാന്നിധ്യം കണ്ടെത്താൻ പുതിയ സംവിധാനവുമായി ദുബായ് സെൻട്രൽ ലബോറട്ടറി. ജനിതക പരിശോധനയിലൂടെ പന്നി ഇറച്ചിയുമായി ബന്ധപ്പെട്ട ഉല്പന്നങ്ങളുടെ സാന്നിധ്യം ഭക്ഷണങ്ങളിൽ കണ്ടെത്തുന്നതിനായുള്ള പരിശോധനയാണ് ആരംഭിച്ചത്.

പുതിയ പരിശോധനാ സംവിധാനം നിലവിലുള്ള പരമ്പരാഗത പരിശോധനാ രീതിയേക്കാൾ പത്തിരട്ടി മികച്ചതാണ്. പാക്കറ്റുകളിൽ ലഭിക്കുന്ന മാംസത്തിൻ്റെ ഡിഎൻഎ ശേഖരിച്ചാണ് ഫലത്തിന്റെ ആധികാരികത ഉറപ്പുവരുത്തുന്നത്. ദുബായ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് ദുബായ് സെൻട്രൽ ലബോറട്ടറി പുതിയ സംവിധാനം ആരംഭിച്ചത്. വിപണിയിലെ ഭക്ഷ്യവസ്‌തുക്കളുടെ ​ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാ​ഗമായാണ് പരിശോധന.

പുതിയ സംവിധാനത്തിൽ ഒരു ദിവസം കൊണ്ട് പരിശോധനാഫലം ലഭ്യമാക്കാനും സാധിക്കും. മണിക്കൂറിൽ 100 പരിശോധനകൾ നടത്താൻ ശേഷിയുള്ളതാണ് ഉപകരണം. ഭക്ഷ്യവസ്തുക്കളിലെ ബാക്‌ടീരിയ, യീസ്‌റ്റ്, പൂപ്പൽ തുടങ്ങിയവയുടെ സാന്നിധ്യവും പരിശോധനയിൽ വ്യക്തമാകും. വിപണിയിൽ ലഭ്യമായ ഭക്ഷ്യവസ്തുക്കളുടെ സ്വഭാവം പരിഗണിച്ചാണ് പരിശോധന നടത്തുകയെന്നും പൂർണമായും ഓട്ടമാറ്റിക് സാങ്കേതികവിദ്യയിൽ നടത്തുന്ന പരിശോധന എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്നവയാണെന്നും ദുബായ് ലാബ് ആക്‌ടിങ് ഡയറക്‌ടർ ഹിന്ദ് മഹ്‌മൂദ് അഹമ്മദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...