നിയമം ലംഘിച്ച് വിവാഹം, മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യയ്ക്കും തടവ് ശിക്ഷ

Date:

Share post:

നിയമം ലംഘിച്ച് വിവാഹം ചെയ്തെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും തടവ് ശിക്ഷ. ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിലാണ് ശിക്ഷ. ഇരുവർക്കും 7 വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. 2018 ലെ ഇസ്ലാമികനിയമം ലംഘിച്ച് വിവാഹം കഴിച്ചുവെന്നാണ് കേസ്.

ഇമ്രാൻ ഖാനെതിരെ നാലാമത്തെ കോടതി ശിക്ഷവിധിയാണിത്. മുൻപ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 10 വർഷത്തെ വിലക്കേർപ്പെടുത്തിയിരുന്നു. കൂടാതെ ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയെന്ന കേസിൽ ഇന്നലെ 10 വർഷം തടവിനും ശിക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം തോഷഖാന കേസിൽ ഇമ്രാനും ഭാര്യക്കും ഇസ്ലാമാബാദ് കോടതി 14 വർഷം തടവ് ശിക്ഷയും വിധിച്ചിരുന്നു. ഫെബ്രുവരി എട്ടിന് പാകിസ്താനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാന് തടവ് ശിക്ഷ കിട്ടുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റിലായ ഇമ്രാൻ ഇപ്പോഴും ജയിലിൽ കഴിയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...