ദുബായ് ഇൻ്റർനാഷണൽ മറൈൻ ക്ലബ് സംഘടിപ്പിക്കുന്ന ദുബായ് കൈറ്റ്സർഫിംഗ് മത്സരം ഇന്നും നാളെയും (ശനി, ഞായർ) ദുബായ് ഐലൻഡ്‌സ് ബീച്ചിൽ നടക്കും. വേൾഡ് കൂളസ്റ്റ് വിൻ്റർ കാമ്പെയ്‌നുമായി ചേർന്ന് ദുബായ് വാട്ടർ സ്‌പോർട്‌സ് ദിനത്തിൻ്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
എമിറേറ്റ്‌സ് കൈറ്റ്ബോർഡിംഗ് അസോസിയേഷൻ്റെ (ഇകെഎ) സഹകരണത്തോടെ ഷെയ്ഖ് അഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ്റെ നേതൃത്വത്തിലുള്ള യുഎഇ സെയിലിംഗ് ആൻഡ് റോവിംഗ് ഫെഡറേഷൻ്റെ (യുഎഎസ്ആർഎഫ്) മേൽനോട്ടത്തിലാണ് ദുബായ് കൈറ്റ്‌സർഫ് ഓപ്പൺ നടക്കുന്നത്.
2024-ലെ എമിറേറ്റ്സ് കൈറ്റ്ബോർഡിംഗ് അസോസിയേഷൻ്റെ (ഇകെഎ) ആദ്യ പരിപാടിയായതിനാൽ ഇവൻ്റിന് വലിയ പ്രാധാന്യമുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ബീച്ചുകളിൽ വ്യാപകമായ ജനപ്രീതി നേടിയ ഈ കായിക വിനോദത്തിൻ്റെ ആരാധകർക്ക് ഇത് ഒരു മികച്ച അവസരമാണ്. ദുബായ് കൈറ്റ്സർഫ് മത്സരത്തിൽ നാല് വിഭാഗങ്ങൾ ഉൾപ്പെടുന്നു: ട്വിൻ ടിപ്പ്, ഫ്രീസ്റ്റൈൽ, ഹൈഡ്രോഫോയിൽ, വിംഗ് ഫോയിൽ. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ യു എ ഇ പൗരന്മാർക്ക് പുറമെ പുരുഷൻമാർ, വനിതകൾ, ജൂനിയർമാർ എന്നിവരുൾപ്പെടെ നിരവധി പേർ പങ്കെടുക്കും.
#Dubai Watersports Day returns for its second season with a diverse array of events, featuring various watersports all in one place on the picturesque Dubai Islands. The event anticipates broad participation from marine sports enthusiasts. https://t.co/9mePOAbxAd pic.twitter.com/SSvnkk752h
— Dubai Media Office (@DXBMediaOffice) February 2, 2024