കഴിഞ്ഞ വർഷം ദുബൈ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ)യുടെ ഇലക്‌ട്രിസിറ്റി അക്കൗണ്ടുകളുടെ എണ്ണം 1,173,631 ആയി ഉയർന്നുവെന്ന് ദേവ എംഡിയും സിഇഒയുമായ എച്ച്ഇ സയീദ് മുഹമ്മദ് അൽ ടയർ. 2022 അവസാനത്തോടെ 1,116,575 ആയിരുന്നു. 2022 നെക്കാളും 5 ശതമാനം വളർച്ച രേഖപ്പെടുത്തി.
ദുബായിലെ ജനസംഖ്യ, സന്ദർശകരുടെ എണ്ണം, എമിറേറ്റിൻ്റെ സാമ്പത്തിക, നഗര അഭിവൃദ്ധി എന്നിവയ്‌ക്കൊപ്പം ദേവ ഊർജ്ജ, ജല അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും വിതരണ ശൃംഖലകൾ വികസിപ്പിക്കുകയും ചെയ്യുന്നതായി അൽ ടയർ പറഞ്ഞു. DEWA യുടെ മൊത്തം ശേഷി 16,270MW വൈദ്യുതിയും പ്രതിദിനം 495 ദശലക്ഷം ഇംപീരിയൽ ഗാലൻ (MIGD) ഡീസാലിൻ ചെയ്ത വെള്ളവും ആയി വർദ്ധിച്ചു.
ലോകത്ത് ഏറ്റവും കുറവ് വൈദ്യുതി മുടങ്ങുന്ന സ്ഥലമെന്ന നേട്ടവും ദുബായ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം വെറും 1.06 മിനിറ്റ് മാത്രമാണ് ദുബായില്‍ ഒരു ഉപഭോക്താവിന് വൈദ്യുതി ലഭിക്കാതിരുന്നത്. പല യൂറോപ്യന്‍ രാജ്യങ്ങളിലും കഴിഞ്ഞ വര്‍ഷം വൈദ്യുതി മുടങ്ങിയത് ഏകദേശം 15 മിനിറ്റോളമാണെന്നാണ് കണക്ക്. ഇതൊക്കെ DEWA യുടെ മികച്ച നേട്ടങ്ങളുടെ പട്ടികയിൽ ഇടം നേടുന്നവയാണ്.
.@DEWAOfficial reveals that the number of DEWA’s electricity accounts reached 1,173,631 accounts by the end of 2023, compared to 1,116,575 by the end of 2022, an increase of around 5%. https://t.co/Ozz8YqR1ZC pic.twitter.com/aqVT9JWqUa
— Dubai Media Office (@DXBMediaOffice) January 31, 2024