നടി സ്വാസികയുടെയും സീരിയൽ താരം പ്രേമിന്റെയും വിവാഹം ആഘോഷമാക്കുകയായിരുന്നു സഹപ്രവർത്തകരും സോഷ്യൽ മീഡിയയും.
വിവാഹത്തിന് എല്ലാ മാധ്യമങ്ങളും വളഞ്ഞു നിന്നിരുന്നെങ്കിലും, അതിനിടയിലും ശ്രദ്ധിക്കാതെ പോയ തന്റെ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങളും സർപ്രൈസുകളുമൊക്കെയാണ് സ്വാസിക ഇപ്പോൾ പങ്കുവച്ചുകൊണ്ടിരിക്കുന്നത്.
കാൽ തൊട്ടു വണങ്ങിയ പ്രേം
കൂടാതെ തന്റെ ഭർത്താവ് പ്രേമിനെ പോലൊരു പങ്കാളിയെ എല്ലാ പെൺകുട്ടികൾക്കും കിട്ടണം എന്ന് പറയുകയാണ് സ്വാസിക. പ്രേമിൽ നിന്ന് പുടവ സ്വീകരിച്ച സ്വാസിക ഭർത്താവിന്റെ കാൽ തൊട്ടു വണങ്ങി. അത് കണ്ട് പ്രേമും പെട്ടന്ന് സ്വാസികയുടെ കാൽ തൊട്ടു വണങ്ങി. ചുറ്റുമുള്ളവർക്കൊപ്പം സ്വാസികയും അത് കണ്ട് ഒന്ന് അമ്പരക്കുന്നത് പുറത്തുവിട്ട പുതിയ വീഡിയോയിൽ കാണാം.
ആ വീഡിയോയ്ക്കൊപ്പമാണ് സ്വാസിക പറഞ്ഞത്, എന്റെ ഭർത്താവിനെ പോലൊരു പങ്കാളിയെ എല്ലാ പെൺകുട്ടികൾക്കും കിട്ടണം എന്ന്. എനിക്ക് കിട്ടിയ രത്നമാണ് പ്രേം എന്നും സ്വാസിക പറയുന്നു.
വിവാഹ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് സ്വാസികയുടെ തലയിലെ മുല്ലപ്പൂവും വെപ്പ് മുടിയും അഴിച്ചു മാറ്റാൻ പ്രേം സഹായിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് സ്വാസിക പറഞ്ഞത്, ‘നിങ്ങൾക്ക് എത്രത്തോളം ക്ഷമയുണ്ട് എന്ന് ഞാൻ ഒന്ന് അറിയട്ടെ’ എന്നാണ്. ‘ഭർത്താവുദ്യോഗം തുടങ്ങി’ എന്ന് പറഞ്ഞ് പ്രേമും വീഡിയോ ഷെയർ ചെയ്തിരുന്നു.