ശബ്ദ സാങ്കേതിക മികവിൽ വീണ്ടുമെത്തുന്നു; 4 കെ പതിപ്പ് പ്രദര്‍ശനത്തിനൊരുങ്ങി മമ്മൂട്ടിയുടെ ‘പാലേരി മാണിക്യം’

Date:

Share post:

മമ്മൂട്ടി മൂന്ന് വേഷങ്ങളിലെത്തിയ ഹിറ്റ് ചിത്രമായ ‘പാലേരി മാണിക്യം’ വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു. രഞ്ജിത്ത് സംവിധാനം ചെയ്‌ത ചിത്രത്തിന്റെ 4 കെ പതിപ്പാണ് തിയേറ്ററിലേയ്ക്കെത്തുന്നത്. ഏറ്റവും പുതിയ ശബ്‌ദ സാങ്കേതിക മികവോടെ വീണ്ടും റിലീസിനൊരുങ്ങുന്ന ചിത്രം ഇപ്പോൾ മൂന്നാം തവണയാണ് തിയേറ്ററിലെത്തുന്നത്.

2009-ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ സിനിമാ ലോകം വളരെ ചർച്ച ചെയ്തിരുന്നു. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായി തകർത്തഭിനയിച്ച മമ്മൂട്ടിയുടെ പ്രകടനം കൂടുതൽ ശബ്ദ സാങ്കേതികതയിൽ കാണുന്നതിനായി നിരവധി ആരാധകർ ഇത്തവണയുമെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടിയും മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും കരസ്ഥമാക്കിയിരുന്നു. മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്‌ണ, മുഹമ്മദ് മുസ്‌ഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രമുഖ വേഷങ്ങളെ അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....