അറബ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്യിന്ന് വിദേശത്തേക്കും സര്‍വ്വീസ് നടത്തുന് വിമാനങ്ങൾ അധിക നിരക്ക് ഈടാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹര്‍ജി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള പ്രവാസി അസോസിയേഷൻ മുഖേനയാണ് കോടതിയില്‍ ഹർജി നല്‍കിയത്. 1937 ലെ എയർക്രാഫ്റ്റ് റൂൾ (135 (1) അനുസരിച്ച് നിരക്ക് വർദ്ധനവ് ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ഹർജിയിലെ ആക്ഷേപം.
ഇന്ത്യയില്‍നിന്ന് തൊഴിൽ, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയാ ആവശ്യങ്ങൾക്ക് വേണ്ടി ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് അമിത നിരക്ക് താങ്ങാന്‍ കഴിയില്ല. സേവനങ്ങളുടെ സവിശേഷതകളും ചിലവും ന്യായമായ ലാഭവും കണക്കിലെടുത്താണ് നിരക്ക് നിശ്ചയിക്കേണ്ടതെന്നാണ് ചട്ടം വ്യക്തമാക്കുന്നത്. നിലവിലെ നിരക്കുവര്‍ദ്ധനവ് ഭരണഘടനാചട്ടങ്ങളെ ലംഘിക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ചട്ടത്തിലെ അവ്യക്തത പരിഹരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
വിമാനനിരക്കില്‍ എയര്‍ക്രാഫ്റ്റ് ചട്ടം 135(1) ചോദ്യം ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. ഹര്‍ജിക്കാര്‍ക്കുവേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകന് കുര്യാക്കോസ് വർഗീസാണ് ഹാജരായത്. അതേസമയം കേസ് തിങ്കളാഴ്ച പരിഗണിക്കുന്നതിലേക്കായി മാറ്റി. ഇക്കാര്യത്തില്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.