ഒമാനിൽ നിന്നും സൗദിയിലേക്ക് ബസ് സർവീസ് നടത്തുമെന്ന് റിപ്പോർട്ട്. ഒമാനിലെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.
മസ്കറ്റിൽ നിന്ന് ഇബ്രി വഴി സൗദി നഗരങ്ങളിലേക്ക് സർവീസ് നടത്താൻ സ്വകാര്യ കമ്പനിയാണ് രംഗത്തുള്ളതെന്നാണ് റിപ്പോർട്ടുകൾ. എംപ്റ്റി ക്വാർട്ടർ മരുഭൂമി റോഡ് ഉപയോഗിച്ചാകും ബസ് സർവീസുകളുണ്ടാകുകയെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒമാൻ യുഎഇയുമായും സൗദി അറേബ്യയുമായും കര അതിർത്തി പങ്കിടുന്നു എന്നതിനാൽ ഈ രാജ്യങ്ങളിലേക്കുള്ള ബസ് സർവീസുകൾ കൂടുതൽ ജനകീയമാകുമെന്നാണ് വിലയിരുത്തൽ. ഉംറ തീർഥാടനം ഉൾപ്പെടെ സൗദിയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്നവർക്ക് ഏറെ ഗുണകരമാകും ബസ് യാത്രാ സംവിധാനം.