2050-ഓടെ നെറ്റ് സീറോ കാർബൺ എമിഷനിലെത്താനുള്ള നീക്കവുമായി DEWA

Date:

Share post:

ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജത്തിലേക്കുള്ള പരിവർത്തന നീക്കത്തിൽ മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ് യുഎഇയെന്ന് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ. ഗ്രീൻ ഫ്യൂച്ചർ ഇൻഡക്‌സിൻ്റെ (ജിഎഫ്ഐ) 2023ലെ എനർജി ട്രാൻസിഷനിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനം യുഎഇ കരസ്ഥമാക്കിയിരുന്നു. കൂടാതെ സൗരോർജ്ജത്തിൻ്റെ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ ഉപഭോക്താവിൽ ആറാമത്തെ സ്ഥാനവും യുഎഇയ്ക്കാണ്.

2030-ൽ ഹരിതഗൃഹ വാതക ഉദ്‌വമനം 19 ശതമാനവും 2040-ൽ 62 ശതമാനവും കുറയ്ക്കാനും 2050-ഓടെ നെറ്റ് സീറോയിലെത്താനും യുഎഇ ലക്ഷ്യമിടുന്നുതെന്ന് അദ്ദേഹം വ്യക്തമാക്കി. 2030-ഓടെ പുനരുപയോഗ ഊർജത്തിൻ്റെ സംഭാവന മൂന്നിരട്ടിയാക്കി 150 ദിർഹം മുതൽ 200 ബില്യൺ ദിർഹം വരെ നിക്ഷേപിക്കാനും യു.എ.ഇ ലക്ഷ്യമിടുന്നു.

ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജമേഖലയിലെ പ്രോജക്ടുകളിലൂടെ 2050-ഓടെ നെറ്റ് സീറോ കൈവരിക്കാനുള്ള വേഗത്തിലാണ് DEWA എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും പുതിയ ആഗോള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിൻ്റെ ഉൽപ്പാദന ശേഷി 2,627 മെഗാവാട്ടിൽ എത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2050-ഓടെ ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് ഊർജ ഉൽപ്പാദന ശേഷിയുടെ 100 ശതമാനവും ലഭ്യമാക്കുന്നതിനായി ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജി 2050, ദുബായ് നെറ്റ് സീറോ കാർബൺ എമിഷൻ സ്ട്രാറ്റജി 2050 എന്നിവ കൈവരിക്കാനുള്ള പാതയിലാണ് DEWA എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...