വൈദ്യുതി മുടങ്ങുന്നതിന് കൈയ്യും കണക്കുമില്ലാത്ത നാടാണ് കേരളം. എന്നാൽ ലോകത്തിൽ തന്നെ ഏറ്റവും കുറഞ്ഞ തവണ വൈദ്യുതി മുടങ്ങുന്ന ഒരു നഗരം ഉണ്ട്. മലയാളികളുടെ ഇഷ്ടനഗരമാണ് ദുബായ് ആണ് ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.
യൂറോപ്യൻ യൂണിയനിലെ പ്രമുഖ യൂട്ടിലിറ്റി കമ്പനികൾ രേഖപ്പെടുത്തിയ 15 മിനിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രതിവർഷം ശരാശരി വൈദ്യുതി ഉപഭോക്തൃ മിനിറ്റ് നഷ്ടം (CML) 1.06 ആണെന്ന് ദുബായ് ഇലക്ട്രിസിറ്റി & വാട്ടർ അതോറിറ്റി (DEWA) പറയുന്നു. അതായത് ആഗോളതലത്തിൽ നടക്കുന്ന ഇലക്ട്രിസ്റ്റി കസ്റ്റമർ മിനി ലോസ്റ്റിൽ ദുബായിൽ കഴിഞ്ഞവർഷം ഉപഭോക്താക്കൾക്ക് വൈദ്യുതി ലഭിക്കാതിരുന്നത് ഒരു മിനിറ്റും ആറ് സെക്കന്റുമാണ്.
2022 ലേതിനാക്കൾ വൈദ്യുതി മുടങ്ങാതെ നോക്കുന്നതിൽ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി മുന്നേറിയിരിക്കുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2022 ൽ 1 മിനിറ്റും 19 സെക്കൻഡും ദുബായിൽ കറന്റ് പോയിരുന്നു. തങ്ങളുടെ സ്മാർട്ട് ഗ്രിഡ് പദ്ധതി ഈ നേട്ടത്തിന് ഒരു പ്രധാന സംഭാവന നൽകിയതായി യൂട്ടിലിറ്റി പ്രൊവൈഡർ കൂട്ടിച്ചേർത്തു. തകരാർ കണ്ടെത്തുന്നതിനും കണക്ഷനുകൾ വീണ്ടെടുക്കുന്നതിനും ഓട്ടോമേറ്റഡ് സിസ്റ്റം മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.
.@DEWAOfficial recorded the lowest electricity Customer Minutes Lost (CML), which measures the total number of minutes customers experience a power outage, in the world for 2023. DEWA achieved just 1.06 minutes per customer, breaking its 2022 record of 1.19 minutes per customer.… pic.twitter.com/X1LjQuG6L1
— Dubai Media Office (@DXBMediaOffice) January 22, 2024