എമിറാത്തി ഹൈസ്‌കൂൾ ബിരുദധാരികൾക്കായി 1.1 ബില്യൺ ദിർഹം സ്‌കോളർഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സ്കോളർഷിപ്പുകൾ വഴി പ്രമുഖ പ്രാദേശിക, അന്തർദേശീയ സർവകലാശാലകളിൽ പഠന അവസരങ്ങൾക്ക് സൗകര്യം ഒരുങ്ങും. ഏപ്രിൽ മുതൽ വിദ്യാർത്ഥികൾക്ക് ദുബായ് നൗ ആപ്പിൽ അപേക്ഷിക്കാം.
“അടുത്ത തലമുറയിലെ പ്രാദേശിക പ്രതിഭകളെ ശാക്തീകരിക്കാനുള്ള ദുബായ് സോഷ്യൽ അജണ്ട 33-ന്റെ ലക്ഷ്യത്തിന് അനുസൃതമായി, മികച്ച എമിറാത്തി ഹൈസ്കൂൾ ബിരുദധാരികളെ പിന്തുണയ്ക്കുന്നതിനായി ഞങ്ങൾ AED1.1 ബില്യൺ സ്കോളർഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു.” എന്ന് ഷെയ്ഖ് ഹംദാൻ X-ലെ തന്റെ അക്കൗണ്ടിൽ കുറിച്ചു.
പദ്ധതി വഴി ദുബായിലെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന 100 എമിറാത്തി വിദ്യാർത്ഥികൾക്ക് പ്രതിവർഷം സ്കോളർഷിപ്പ് നൽകും.
ദുബായിലെ പബ്ലിക്, പ്രൈവറ്റ് സ്‌കൂളുകളിൽ നിന്ന് ബിരുദം നേടിയവർക്കാണ് പ്രോഗ്രാം.നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും സ്കോഷർഷിപ്പ് നൽകുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ദുബായ് സോഷ്യൽ അജണ്ട 33 ന്റെ ഭാഗമായാണ് ഈ സംരംഭം.
In line with the Dubai Social Agenda 33’s goal to empower the next generation of local talent, we have announced an AED1.1 billion scholarship programme focused on supporting outstanding Emirati high school graduates. The program will grant scholarships to 100 of Dubai's… pic.twitter.com/6Uipi7X6oq
— Hamdan bin Mohammed (@HamdanMohammed) January 22, 2024