കേരളം നവംബർ ഒന്നോടെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാകും

Date:

Share post:

കേരളം നവംബർ ഒന്നോടെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാകും. ഇതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കും.

വിവരശേഖരണം, പരിശീലനം, മൂല്യനിർണയം, മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും വികസിപ്പിക്കൽ എന്നിവയ്ക്ക് നടപടികൾ ആരംഭിച്ചു. എൻ.സി.സി, എൻ.എസ്.എസ്, സാമൂഹ്യ സന്നദ്ധസേന, കുടുംബശ്രീ, യുവജനക്ഷേമ ബോർഡ് വളണ്ടിയർമാരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കും.

2024 ഫെബ്രുവരി 1 മുതൽ 7 വരെ സംസ്ഥാന വ്യാപകമായി വിവരശേഖരം നടത്തും. ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെ പഠിതാക്കൾക്ക് പരിശീലനം നൽകും. കില സിലബസ് തയ്യാറാക്കി കഴിഞ്ഞു. ആഗസ്റ്റ് മാസം പരിശീലനം ലഭിച്ച പഠിതാക്കളുടെ മൂല്യനിർണയം നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജക മണ്ഡലം, ജില്ല എന്നീ തലങ്ങളിലെ പൂർത്തീകരണ പ്രഖ്യാപനം ഒക്ടോബർ മാസം നടക്കും. സംസ്ഥാനം സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയതായുള്ള പ്രഖ്യാപനം നവംബർ ഒന്നിന്ന് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നടൻ ഡൽഹി ​ഗണേഷ് അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ​ഗണേഷ് (80) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ്...

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ്; റെഡ് അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞിനേത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതൽ 9.30 വരെയാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്....

സൈക്കിൾ സവാരിക്കാർക്കായുള്ള ദുബായ് റൈഡ് നാളെ

മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാ​ഗമായി നടത്തുന്ന ദുബായ് റൈഡ് -സൈക്ലിങ് ഇവൻ്റ് നവംബർ 10 ഞായറാഴ്ച നടക്കും. റൈഡിൻ്റെ ഭാ​ഗമായി എമിറേറ്റിലെ...

ഗര്‍ഭിണി ഓടയിലേക്ക് വീണു; സംഭവം ആലപ്പുഴ നഗരത്തിൽ

ആലപ്പുഴ നഗരത്തിൽ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണി വീണു. ഭർത്താവിനൊപ്പം എത്തയ യുവതി ഇന്ദിരാ ജംഗ്ഷന് സമീപം ഓട മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കഷ്ടിച്ചാണ് ഇവര്‍...