ദുബായ് സർക്കാരിലെ വിവിധ വകുപ്പുകളിലേക്ക് നാല് പുതിയ ഉന്നതതല നിയമനങ്ങൾ നടന്നു. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് നിയമനങ്ങൾ പ്രഖ്യാപിച്ചത്.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അംഗീകാരത്തോടെയാണ് പുതിയ പ്രഖ്യാപനങ്ങളെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.
പുതിയ നിയമനങ്ങൾ ഇങ്ങനെ
1. ഐഷ അബ്ദുല്ല മിറാൻ, ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ
2. ഡോ. സെയ്ഫ് ഗാനേം അൽ സുവൈദി, ഡയറക്ടർ ജനറൽ ഓഫ് കോർട്ട്സ്
3. മുഹമ്മദ് അബ്ദുല്ല ലിൻജാവി, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഡയറക്ടർ ജനറൽ
4. മർവാൻ അഹമ്മദ് ബിൻ ഗലിത, ലാൻഡ് ആൻഡ് പ്രോപ്പർട്ടി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ.
റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എന്ന നിലയിലുള്ള തന്റെ നിലവിലെ ചുമതലകൾ കൂടാതെ അദ്ദേഹം ഈ ചുമതലയും നിർവഹിക്കും.