യുഎഇയിൽ താമസിക്കുകയും ഒരു ജോലി നേടുകയും ചെയ്യുക എന്നത് പലരുടെയും സ്വപ്നമാണ്. ആകർഷകമായ ശമ്പളവും ജീവിത നിലവാരവും തന്നെയാണ് അതിന് പ്രധാന കാരണം. യുഎഇയിലെ തൊഴിൽ മേഖലകൾ വളരെ വേഗത്തിലാണ് വികസിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏഴ് എമിറേറ്റുകളിലുമായി നിരവധി ജോലി സാധ്യതകളാണ് പ്രവാസികളെ കാത്തിരിക്കുന്നത്. അവയിൽ അതിവേഗം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന 15 തൊഴിൽ മേഖലകളെ നമുക്ക് പരിചയപ്പെടാം.
• റിയൽ എസ്റ്റേറ്റ് ഏജന്റ് കൺസൾട്ടന്റ്
• വിവിധ കമ്പനികളുമായി ആശയവിനിമയം നടത്തുന്ന പാർട്ണർഷിപ്പ് സ്പെഷ്യലിസ്റ്റ്
• ഭവന വായ്പയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മോർട്ട്ഗേജ് പാർട്ണർഷിപ്പ് സ്പെഷ്യലിസ്റ്റ്
• സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ക്ലയിന്റ് ഉപദേഷ്ടാക്കൾ
• ബിസിനസിന്റെ വളർച്ചയ്ക്കുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്ന ഗ്രോത്ത് മാനേജർമാർ
• കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ
• സെയിൽസ് ഡെവലപ്മെന്റ് പ്രതിനിധികൾ
• ബാങ്കിംഗ് മേഖലയിലെ വിദഗ്ധർ
• ഐ.ടി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബാക്ക്-എൻഡ് ഡെവലപ്പർ
• ഐ.ടി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഫ്രണ്ട്-എൻഡ് ഡെവലപ്പർ
• ടാക്സ് അസോസിയേറ്റ്സ്
• ഫിനാൻഷ്യൽ ഓഡിറ്റർ
• ഗ്രാഫിക് ഡിസൈനർ
• ചീഫ് മാർക്കറ്റിംഗ് ഓഫീസർമാർ
• ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ ഉല്പന്നങ്ങൾ നിർമ്മിച്ച് നൽകുന്നവർ