അറബ് ജനതയോടൊപ്പം സഞ്ചരിച്ച മരുക്കപ്പൽ

Date:

Share post:

2024നെ ഒട്ടകവർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഐക്യരാഷ്ട്രസഭയും സൌദിയും. ലോകത്താകമാനം തൊണ്ണൂറിലധികം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെ ഒട്ടകങ്ങൾ സ്വാധീനിക്കുന്നതായ കണക്കുകളുടെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം ഉണ്ടായത്. സമാനമായിഅറബ് സംസ്‌കാരത്തിലും ജനജീവിതത്തിലും ചേർന്നുനിൽക്കുന്ന ഒട്ടകങ്ങളുടെ പ്രസക്തി വ്യക്തമാക്കിയാണ് സൌദിയുടെ പ്രഖ്യാപനം. അറിയാകഥകൾക്കപ്പുറം ഒട്ടകമെന്ന സാധുമൃഗത്തിൻ്റെ സവിശേഷതകൾ ലോകത്തോട് വിളിച്ചുപറയുകയാണ് ഒട്ടകവർഷം.

പേരുവന്ന വഴി

മരുഭൂമിയിലെ കപ്പൽ , ഒട്ടകങ്ങൾക്ക് ആ പേര് വന്നത് എങ്ങനെ? പണ്ട് കാലക്ക് ചൈനയും അറബി രാജ്യങ്ങളും തമ്മിൽ ഭക്ഷണവസ്തുക്കളുടേയും സുഗന്ധദ്രവ്യങ്ങളുടേയും
വ്യാപാരം നിലനിന്നിരുന്നു. അക്കാലത്ത് വലിയ ഭാരം ചുമന്ന് മരുഭൂമിയിലൂടെ ഒഴുകിനീങ്ങുന്ന ഒട്ടകങ്ങളെ കണ്ട ചൈനക്കാരാണ് ‘മരൂഭൂമിയിലെ കപ്പൽ ‘ എന്നാദ്യം വിളിച്ചതെന്നാണ് ചരിത്രകഥകൾ. കഥകളിലേതുപോലെ അറബ് ജനതയോടൊപ്പം സഞ്ചരിച്ച മരുക്കപ്പലാണ് യാഥാർത്ഥത്തിൽ ഒട്ടകങ്ങളെന്ന് നിസംശയം പറയാം.

ഊഷരഭൂമിയിലെ ജീവിതത്തിലും യാത്രകളിലും ഒട്ടകങ്ങൾ ഒരു ജനതയ്ക്ക് കൂട്ടായ കാലമുണ്ടായിരുന്നു. പിൽക്കാലത്ത് സമ്പത്തിൻ്റേയും പ്രൌഡിയുടെ പ്രതീകമായും ഒട്ടകങ്ങളെ ചേർത്തുനിർത്തി. കാർഷിക ചരിത്രത്തിനപ്പുറം ജനതയുടെ അതിജീവനത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് ഒട്ടകങ്ങൾ മനുഷ്യ കുലത്തിൻ്റെ സാംസ്കാരിക ചരിത്രത്തിലും ഇടം നേടി. ഒട്ടക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും മുന്തിയ ഇനങ്ങളെ വൻതുകയ്ക്ക് സ്വന്തമാക്കുന്നതിലും പണ്ടുമുതൽക്കേ അറബികൾ താത്പര്യം കാട്ടിയിരുന്നു. ഇന്നും അത് തുടരുകയാണ്, പണ്ടേക്കാൾ കെങ്കേമമായി.

സവിശേഷ മൃഗം

ഇതര മൃഗങ്ങളൾക്കില്ലാത്ത അതിജീവനശേഷിയാണ് ഒട്ടകങ്ങളെ വ്യത്യസ്തമാക്കുന്നത്. മരുഭൂമിയിലെ നീണ്ട യാത്രകൾക്ക് അനുയോജ്യമായ ശാരീരിക പ്രകൃതം. മരുഭൂമിയിലെ മുൾച്ചെടികളാണ് പ്രധാന ഭക്ഷണം. അസുലഭമായി ലഭ്യമാകുന്ന വെള്ളത്തെ കൊഴുപ്പായി സ്വാംശീകിരിച്ച് ശരീരത്തിൽ സൂക്ഷിക്കുകയാണ് ഒട്ടകങ്ങൾ ചെയ്യുക. മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗതയിൽ സഞ്ചരിക്കാനാകും. ഏകദേശം 500 കിലോയോളം ഭാരം വഹിക്കാനും ശേഷിയുണ്ട്. ഭാരം ചുമന്ന് തുടർച്ചയായി 18 മണിക്കൂറുകൾ യാത്ര ചെയ്യാനാകുമെന്നതും പ്രത്യേകതയാണ്.

കഠിനമായ ചൂടിലും തണുപ്പിലും സംരക്ഷണമൊരുക്കുന്ന കട്ടിയുളള രോമങ്ങളും മണല്‍താപമേല്‍ക്കാതിരിക്കാൻ കാലിൽ കട്ടിയുളള ചര്‍മങ്ങളും ഒട്ടകത്തിനുണ്ട്. തണുപ്പുകാലമാണ് ഒട്ടകങ്ങളുടെ പ്രജനനകാലം. പാല്‍, മാസം എന്നിവയ്ക്കും ധാരാളമായി ഒട്ടകങ്ങളെ ഉപയോഗിച്ചുവരുന്നു. പരമാവധി അമ്പത് വര്‍ഷത്തെ ആയുസാണ് ഒട്ടകത്തിന് കണക്കാക്കുന്നത്. ഒട്ടകം എന്നര്‍ഥമുള്ള ജമല്‍ എന്ന അറബി പദത്തിൽനിന്നാണ് ക്യാമല്‍ എന്ന ഇംഗ്ലീഷ് പദമുണ്ടായതെന്നാണ് രേഖകൾ.

അന്താരാഷ്ട്ര ഒട്ടകവർഷം

ലോകത്താകമാനം മൂന്നരക്കോടിയിലധികം ഒട്ടകങ്ങളുണ്ടെന്നാണ് കണക്ക്. ഏറ്റവും അധികം ഒട്ടകങ്ങൾ വസിക്കുന്നത് സൌദിയിലും സൊമാലിയയിലുമാണ്. ഇന്ത്യയില്‍ 15 ലക്ഷത്തോളം ഒട്ടകങ്ങളുണ്ട്. ഇതിൽ 75 ശതമാനവും രാജസ്ഥാനിലാണ്. അറബി നാടുകളിൽ ഒട്ടക പരിപാലനത്തിന് പ്രത്യേക സൌകര്യങ്ങളും നിയമസംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ (FAO) ഔദ്യോഗിക വെബ്സൈറ്റ് റിപ്പോർട്ടുകൾ അനുസരിച്ച് ഒരു ഗ്രൂപ്പെന്ന നിലയിൽ ഒട്ടകങ്ങളിൽ അൽപാക്കകൾ, ബാക്ട്രിയൻ ഒട്ടകങ്ങൾ, ഡ്രോമെഡറികൾ, ഗ്വാനക്കോകൾ, ലാമകൾ, വികുനകൾ എന്നിവ ഉൾപ്പെടുന്നതായും അവ ഒരുമിച്ച് ഭക്ഷ്യസുരക്ഷ, പോഷകാഹാരം, സാമ്പത്തിക വളർച്ച എന്നിവ ഉറപ്പാക്കാൻ സഹായിക്കുന്നതായും പറയുന്നു. അതുകൊണ്ടുതന്നെ ഐക്യരാഷ്ട്രസഭയും 2024നെ അന്താരാഷ്ട്ര ഒട്ടകവർഷമായി പ്രഖ്യാപിച്ചിട്ടുണ്ട്.

മരുഭൂമിയിലെ സമ്പത്ത്

പുതിയ കാലത്ത് ടൂറിസം മേഖലയിലാണ് ഒട്ടകങ്ങളുടെ പ്രസക്തി ഏറുന്നത്.
സൗദിയിൽ ഒട്ടകവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രതിവർഷം 54 കോടി ഡോളറിലേറെ വ്യാപാരം നടക്കുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.  സൌദിക്ക് പുറമെ മറ്റ് അറബ് രാജ്യങ്ങൾ സംഘടിപ്പിക്കുന്ന വിവിധ ഒട്ടകമേളകളും ശ്രദ്ധേയമാണ്. പരമ്പരാഗത ട്രക്കിംഗും ഒട്ടകയോട്ട മത്സരങ്ങളും അറബിനാടുകളുടെ സാംസ്കാരിക ടൂറിസത്തിൻ്റെ നെടുംതൂണാണ്. എല്ലാത്തിനും മുകളിലായി അറബ് ജനതയുടെ സാംസ്‌കാരിക ചിഹ്നമായും ഒട്ടകങ്ങൾ നിലനിൽക്കുന്നു.

2022നെ കാപ്പിയുടെ വര്‍ഷമായും, 2023നെ അറബിക് കവിതയുടെ വര്‍ഷമായും പ്രഖ്യാപിച്ചതിൻ്റെ തുടർച്ചയായാണ് 2024നെ ഒട്ടകവർഷമായി സൌദി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി വിഷൻ – 2030ൻ്റെ ഭാഗമായി പെട്രോളിതര സാമ്പത്തിക സ്രോതസ്സെന്ന നിലയിലും ഒട്ടകത്തിന് പ്രാധാന്യം നൽകുന്നുണ്ട്. എന്തായാലും 155 കോടി രൂപ സമ്മാനത്തുകയുള്ള ഒട്ടക മേള ഫെബ്രുവരില്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് സൌദി. അതായത് സാംസ്കാരിക ടൂറിസം രംഗത്തെ സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചു തന്നെയാണ് 2024 നെ ഒട്ടക വർഷമായി സൗദി മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വ്യക്തം.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...