2023-ൽ തങ്ങളുടെ ഉപഭോക്താക്കൾ 12.5 ദശലക്ഷം ഡിജിറ്റൽ ഇടപാടുകൾ നടത്തിയെന്ന് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA). 2022-ൽ 10 ദശലക്ഷം ഡിജിറ്റൽ ഇടപാടുകളാണ് നടന്നത്. 2022നെ അപേക്ഷിച്ച് 25 ശതമാനം വർധനയാണ് 2023ൽ ഉണ്ടായിരിക്കുന്നത്.
ഉപഭോക്താക്കൾ നടത്തിയ ഡിജിറ്റൽ ഇടപാടുകളിൽ 2.1 ദശലക്ഷത്തിലധികം ഇടപാടുകൾ DEWA യുടെ വെബ്‌സൈറ്റ് ഉപയോഗിച്ചും 3.2 ദശലക്ഷത്തിലധികം ഇടപാടുകൾ DEWA യുടെ സ്മാർട്ട് ആപ്പ് ഉപയോഗിച്ചുമാണ്.
കൂടാതെ DEWA അതിന്റെ പങ്കാളികളുമായി സഹകരിച്ച് നൽകുന്ന വിവിധ ഡിജിറ്റൽ ചാനലുകളിലൂടെ 6.8 ദശലക്ഷത്തിലധികം ഇടപാടുകൾ നടത്തി.