പാൽതു ജാൻവർ പ്രോമോ സോങ്ങിന്റെ മേക്കിങ് വീഡിയോ പുറത്ത്: സെപ്റ്റംബർ 2ന് ഓണം റിലീസ് ആയി തീയേറ്ററുകളിലേക്ക്

Date:

Share post:

ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമായെത്തുന്ന പാൽതു ജാൻവറിന്റെ പ്രോമോ സോങ് മേക്കിങ് വീഡിയോ പുറത്ത്. മലയാളം സിനിമയിൽ ആദ്യമായാണ് ഇത്തരമൊരു പ്രോമോ സോങ് പുറത്തിറങ്ങിയത്. 3 ഡി, 2 ഡി അനിമേഷനിലും വിഷ്വൽ എഫക്റ്റസിലും ചെയ്തിരിക്കുന്ന പ്രോമോ സോങ്ങിൽ പശു, കോഴി, പന്നി, ആട്, എരുമ തുടങ്ങിയ മൃഗങ്ങൾ നായകരാകുന്നുണ്ട്. മികച്ച മേക്കിങ് വീഡിയോ, സിനിമയ്ക്കായി കാത്തിരിക്കുന്നു എന്നാണ് കമെന്റ് ബോക്സ്‌ നിറഞ്ഞുകവിഞ്ഞിരിക്കുന്ന പ്രേക്ഷക അഭിപ്രായങ്ങൾ…. നിരവധി ആളുകളുടെ പ്രയത്നം കൂടിയാണ് പ്രോമോ സോങ് ആയതെന്ന് ചൂണ്ടികാണിക്കുന്ന മേക്കിങ് വീഡിയോ ആണിത്. ബേസിൽ ജോസഫ് ആണ് പ്രോമോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. “എ പാൽതു ഫാഷൻ ഷോ” എന്ന ടൈറ്റിലിൽ ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കി സുഹൈൽ കോയ രചന നിർവഹിച്ച ഗാനമാണ് “മണ്ടി മണ്ടി” എന്ന പ്രോമോ ഗാനം.

പാൽതു ജാൻവറിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബേസിൽ ജോസഫ് ആണ്. ഓണം റിലീസ് ആയി സെപ്റ്റംബർ 2ന് തീയറ്ററുകളിലെത്തുകയാണ് പാൽതു ജാൻവർ. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിച്ച് നവാ​ഗതനായ സം​ഗീത് പി രാജൻ സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രത്തിൽ ബേസിൽ ജോസഫ് ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവർ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. 3ഡി എഗ്ഗ് വൈറ്റ് വി എഫ് എക്സും 2 ഡി അനിമേഷൻ ചെയ്തിരിക്കുന്നത് യുവോണിയൻസ് ക്രീയേറ്റീവ് സ്റ്റുഡിയോയും ആണ്.

സമീർ താഹിർ ആണ് ഛായാഗ്രഹണം. ജസ്റ്റിൻ വർ​ഗീസ് ആണ് സം​ഗീതം. കലാസംവിധാനം അജയൻ ചാലിശ്ശേരി. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്. ഡി.ഒ.പി രൺദീവ്, ആർട് ​ഗോകുൽ ദാസ്, എഡിറ്റിം​ഗ് കിരൺ ദാസ്, കോസ്റ്റ്യൂം മാഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് നിഥിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മനമ്പൂർ, വിശ്വൽ എഫക്ട് എ​​​ഗ് വെെറ്റ് വി.എഫ്.എക്സ്, ടെെറ്റിൽ എൽവിൻ ചാർളി, സ്റ്റിൽസ് ഷിജിൻ പി രാജ്, എക്സിക്യൂടീവ് പ്രൊഡ്യൂസർ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖർ, പി.ആർ.ഒ ആതിര ദിൽജിത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....