ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ സ്ഥാനാരോഹണ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി 207 തടവുകാർക്ക് മോചനം നൽകി. വിവിധ കേസുകളിൽ ജയിലിൽ കഴിഞ്ഞിരുന്നവർക്കാണ് സുൽത്താൻ രാജകീയ മാപ്പ് നൽകിയത്. തടവുകാലത്ത് മികച്ച രീതിയിൽ പെരുമാറിയിരുന്നവരും എല്ലാ നിബന്ധനകളും പാലിച്ചവരുമായ തടവുകാരെയാണ് മോചിപ്പിച്ചത്.
സ്ഥാനാരോഹണ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി സുൽത്താൻ ഹൈതം ബിൻ താരിഖിന് വിവിധ ഭരണാധികാരികളും കിരീടാവകാശികളും ഉദ്യോഗസ്ഥരും ആശംസകൾ അറിയിച്ചു. സുൽത്താന് ആയുസും ആരോഗ്യവും നേർന്നതോടൊപ്പം അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിൽ രാജ്യം കൂടുതൽ പുരോഗതി കൈവരിക്കട്ടെയെന്നും ഒമാനി ജനതക്ക് എല്ലാ നന്മകളും സമൃദ്ധിയും ഉണ്ടാവട്ടെയെന്നും
അവർ ആശംസിച്ചു.