‘ഉമ്മ് സുഖീം സ്ട്രീറ്റ് പദ്ധതിയുടെ മെച്ചപ്പെടുത്തലിനായി 332 ദശലക്ഷം ദിർഹത്തിന്റെ പദ്ധതിയുമായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതും മുന്നിൽ കണ്ടാണ് പദ്ധതി.
അൽ ഖൈൽ റോഡുമായുള്ള ഇന്റെർസെക്ഷൻ മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡുമായുള്ള കവല ഇന്റെർസെക്ഷൻ നീളുന്ന പദ്ധതി ദുബായിലെ നാല് പ്രധാന ട്രാഫിക് ഇടനാഴികളായ ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയെ തടസ്സമില്ലാതെ ബന്ധിപ്പിക്കുമെന്ന് ആർടിഎ അറിയിച്ചു.
ഓരോ ദിശയിലും 800 മീറ്റർ നീളമുള്ള തുരങ്കം ഉൾപ്പെടുന്ന പദ്ധതി, ഉമ്മു സുഖീം സ്ട്രീറ്റിന്റെ ശേഷി മണിക്കൂറിൽ 16,000 വാഹനങ്ങളാക്കി ഇരു ദിശകളിലുമായി വർദ്ധിപ്പിക്കുകയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള യാത്രാ സമയം 9.7 മുതൽ 3.8 മിനിറ്റ് വരെ കുറയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.