പുതുവർഷ ദിനത്തിൽ ദുബായ് ജബൽ അലി ക്ഷേത്രത്തിൽ എത്തിയത് 40,000 തീർത്ഥാടകർ. മുൻവർഷത്തെ അപേക്ഷിച്ച് 12,000-ത്തിലധികം ഭക്തരാണ് ഈ പുതുവത്സരദിനത്തിൽ എത്തിയത്.
“കഴിഞ്ഞ വർഷം ഏകദേശം 28,000 മുതൽ 29,000 വരെ ആളുകളാണ് എത്തിയത്. ഈ വർഷം, ക്ഷേത്രത്തിലേക്ക് 10,000 മുതൽ 12,000 വരെ ആളുകൾ അധികമായി എത്തിയതോടെ ഭക്തരുടെ തിരക്ക് ഗണ്യമായി വർദ്ധിച്ചുവെന്ന് ജബൽ അലിയിലെ ഹിന്ദു ടെമ്പിൾ ദുബായ് ജനറൽ മാനേജർ മോഹൻ നരസിംഹമൂർത്തി പറഞ്ഞു“.
ബാച്ചിലർ ക്യൂ, ഫാമിലി ക്യൂ, 80 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾ, വികലാംഗർ (പിഒഡികൾ), ഗർഭിണികൾ, കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർ എന്നിവരെ ഉൾക്കൊള്ളുന്ന ഒരു വലിയ കുടുംബ ക്യൂ എന്നിങ്ങനെ വ്യത്യസ്ത ക്യൂകൾ ഏർപ്പെടുത്തിയാണ് തീർത്ഥാടകർക്കായി സുഗമമായ സൗകര്യങ്ങൽ ക്ഷേത്ര അധികൃതർ ചെയ്തു കൊടുത്തത്.